മനാമ: ബഹ്‌റൈൻ തവനൂർ മണ്ഡലം കെഎംസിസി പ്രസിഡണ്ട് മംഗലം സുലൈമാന് മണ്ഡലം കമ്മിറ്റി യാത്രയയപ്പ് നൽകി. സിത്രയിൽ വെച്ചു നടന്ന ചടങ്ങിൽ അബ്ദുൽ കരീം അതളൂർ അധ്യക്ഷത വഹിച്ചു. മണ്ഡലം കമ്മിറ്റിയുടെ ആദരം അബൂബക്കർ മുട്ടന്നൂർ നൽകി. മുസ്തഫ മുത്തു സ്വാഗതവും, സുബൈർ പുതുപ്പള്ളി നന്ദിയും പറഞ്ഞു. മൻസൂർ കൈമലശ്ശേരി, ഗഫൂർ, ലത്തീഫ്, അക്‌ബർ എന്നിവർ സംസാരിച്ചു.