small icons
small icons

കിംഗ് ഫഹദ് കോസ് വേയില്‍ കുടുതല്‍ ഇളവുകള്‍; ബഹ്റൈനി ട്രാന്‍സിറ്റ് ട്രക്കുകള്‍ക്ക് അനുമതി

king fahad causeway

മനാമ: കിംഗ് ഫഹദ് കോസ് വേയില്‍ കുടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചു. കോസ് വേയിലുടെ ബഹ്റൈനി ട്രാന്‍സിറ്റ് ട്രക്കുകള്‍ക്ക് കടന്നു പോകാനുള്ള അനുമതി ലഭിച്ചു. കോവിഡ്-19 വ്യാപനത്തിന്റെ തോത് കുറഞ്ഞതോടെയാണ് നടപടിയെന്നാണ് സൂചന. ഇന്നലെയോടെ ട്രക്കുകള്‍ക്ക് കോസ് വേയിലൂടെ യാത്രകള്‍ ആരംഭിച്ചിട്ടുണ്ട്.

സൗദി അറേബ്യ വഴി മറ്റു രാജ്യങ്ങളിലേക്ക് പോകുന്ന ട്രക്കുകള്‍ക്കാണ് നിലവില്‍ അനുമതി ലഭിച്ചിട്ടുള്ളത്. കസ്റ്റംസ് അഫയേഴ്സിലെ ലാന്‍ഡ് പോര്‍ട്സ് ഡയറക്ടര്‍ മുഹമ്മദ് ഹസന്‍ അല്‍ ഇസയാണ് ഈ വിവരം മാധ്യമങ്ങളെ അറിയിച്ചത്. കിംഗ് ഫഹദ് കോസ് വേ ബന്ധപ്പെട്ട തീരുമാനങ്ങള്‍ സൗദി ജനറല്‍ കസ്റ്റംസ് അതോറിറ്റിയുമായി സഹകരിച്ചാണ് എടുക്കുന്നത്. കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് കോസ് വേയിലൂടെയുള്ള യാത്രാനുമതി നിര്‍ത്തി വെച്ചിരിക്കുകയായിരുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

ബഹ്‌റൈനിൽ നിന്ന് കരിപ്പൂർ വഴി ഒരുകോടിയുടെ സ്വർണം കടത്താൻ ശ്രമിച്ച ഇടുക്കി സ്വദേശിനി പിടിയിൽ; വിമാനത്താവളത്തിൽ ‘സ്വർണം പൊട്ടിക്കൽ’ സംഘവുമായി തെരുവിൽ ഏറ്റുമുട്ടൽ; നാലുപേർ അറസ്റ്റിൽ

error: Content is protected !!