small icons
small icons

നിയന്ത്രണങ്ങൾ പാലിക്കുന്നത് ഉറപ്പുവരുത്താൻ പരിശോധനകൾ തുടരുന്നു; ഒരു റസ്റ്റോറന്റ് കൂടി അടച്ചുപൂട്ടി

restaurant

മനാമ: രാജ്യത്ത് കോവിഡ് നിയമലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടിയുമായി അധികൃതർ. ദേശീയ മെഡിക്കൽ ടാസ്ക് ഫോഴ്സ് പുറപ്പെടുവിച്ച കോവിഡ് നിയമങ്ങൾ ലംഘിച്ച ഒരു റസ്റ്റോറന്റ് കൂടി ആരോഗ്യ മന്ത്രാലയം അടച്ചുപൂട്ടി. ഭക്ഷ്യ പരിശോധനാ വിഭാഗത്തിന്റെ നേതൃത്വത്തിലാണ് മുൻകരുതൽ നടപടികൾ ലംഘിച്ച റസ്റ്റോറന്റിനെതിരെ നിയമ നടപടി സ്വീകരിച്ചത്.

കഴിഞ്ഞ ദിവസങ്ങളിൽ 195 റസ്റ്റോറന്റ്കൾ ഫുഡ് കൺട്രോൾ ഇൻസ്പെക്ടർമാർ പരിശോധിക്കുകയും കോവിഡ് നിയമങ്ങൾ പാലിക്കാത്ത 27 പേർക്കെതിരെ നടപടി സ്വീകരിക്കുകയും ചെയ്തു. കോവിഡ്​ വ്യാപനവും മരണ നിരക്കും ഉയർന്ന സാഹചര്യത്തിൽ ബഹ്​റൈനിൽ കൂടുതൽ ശക്​തമായ നിയന്ത്രണങ്ങലാണ് ഏർപെടുത്തിയിരിക്കുന്നത്. റസ്​റ്റോറൻറുകൾ, കഫേകൾ എന്നിവ അടക്കമുള്ള​ ഭക്ഷണ വിൽപന ശാലകൾക്കും ടേക്​ എവേ, ഹോം ഡെലിവറി രീതിയിൽ മാത്രമാണ് പ്രവർത്തനാനുമതി ഉള്ളത്. ആഭ്യന്തര മന്ത്രാലയത്തിന്റെയും ബഹ്റൈൻ ടൂറിസം ആൻഡ് എക്സിബിഷൻ അതോറിറ്റിയുടെ നേതൃത്വത്തിലാണ് വ്യാപകമായ പരിശോധനകൾ നടത്തി വരുന്നത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

അൽ ഹിലാലിന്റെ ‘ലെറ്റ്‌സ് പെയിന്റ് ബഹ്‌റൈൻ പിങ്ക്’ ക്യാമ്പയിന് സമാപനം; 10 ശാഖകളിലായി സ്തനാർബുദ ബോധവൽക്കരണവും സൗജന്യ പരിശോധനയും നടന്നു; സമാപന ചടങ്ങിൽ ആർട്ട് ലേലത്തിലൂടെ 2,500 ദിനാർ സമാഹരിച്ചു

error: Content is protected !!