small icons
small icons

”ദീപാവലി ഉത്സവ്‌ 2024” ഇന്ന് ബഹ്‌റൈൻ കേരളീയ സമാജത്തിൽ: ഇന്ത്യൻ അംബാസിഡർ വിനോദ് കെ ജേക്കബ് മുഖ്യ അതിഥി

deepavali utsav

മനാമ : ബികാസ് ( ബഹ്‌റൈൻ ഇന്ത്യ കൾച്ചറൽ ആൻഡ് ആർട്സ് സർവീസസ്) ന്റെയും കോൺവെക്സ് മീഡിയയുടെയും ആഭിമുഖ്യത്തിൽ ”ദീപാവലി ഉത്സവ്‌ 2024” ആഘോഷ പരിപാടികൾ നവംബർ 8 നു വെള്ളിയാഴ്ച ബഹ്‌റൈൻ കേരളീയ സമാജത്തിൽ നടക്കും.

രാവിലെ 9 നു ആരംഭിക്കുന്ന രംഗോലി മത്സരത്തിൽ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ നിരവധി ടീമുകൾ പങ്കെടുക്കും തുടർന്ന് വിവിധ സംസ്ഥാനങ്ങളെ പ്രതിനിധികരിച്ചു വൈകുന്നേരം 4നു സാംസ്കാരിക കലാപരിപാടികൾ അരങ്ങേറും . വൈകുന്നേരം 5.30 നു ആരംഭിക്കുന്ന ഉത്‌ഘാടന സഭയിൽ ബഹ്‌റിനിലെ ഇന്ത്യൻ സ്ഥാനപതി വിനോദ് കെ ജേക്കബ് മുഖ്യ അതിഥിയായി പങ്കെടുക്കും .കൂടാതെ ബഹ്‌റൈൻ പാര്ലമെന്റ് അംഗം മുഹമ്മദ് ഹുസൈൻ അൽ ജനാഹി വിശിഷ്ട അതിഥിയായും പങ്കെടുക്കുമെന്ന് സംഘാടകർ അറിയിച്ചു .

ഉത്‌ഘാടന സഭയ്ക്കു ശേഷം വൈകുന്നേരം 7.30 നു പിന്നണി ഗായകൻ നിഖിൽ മാത്യു നയിക്കുന്ന മ്യൂസിക് ബാൻഡിൽ സോണി ടി വി റിയാലിറ്റി ഷോ ഫൈനലിസ്റ് റിതു രാജ് , കൂടാതെ മഴവിൽ മനോരമ റിയാലിറ്റി ഷോ താരങ്ങളായ യദു കൃഷ്ണ , ശ്രീലക്ഷ്മി , വയലിനിസ്റ്റ് വിഷ്ണു നായർ തുടങ്ങിയവർ പങ്കെടുക്കും .

പരിപാടിയിലേക്കുള്ള പ്രവേശനം സൗജന്യമാണ്

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയ ഇസാ ടൗൺ പാർക്ക് പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തു; 7,551 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ ഹരിത ഇടങ്ങളും കുട്ടികളുടെ കളിസ്ഥലവും; ഉദ്ഘാടനം നിർവ്വഹിച്ച് മുനിസിപ്പാലിറ്റി അണ്ടർസെക്രട്ടറി

ഇറാൻ റെവല്യൂഷണറി ഗാർഡുമായി ബന്ധമുള്ള ഭീകരസംഘടനാ കേസ്: പ്രതികൾക്ക് ജീവപര്യന്തം മുതൽ 15 വർഷം വരെ തടവ് ശിക്ഷ വിധിച്ച് ബഹ്‌റൈൻ ഹൈ ക്രിമിനൽ കോടതി; 80 ലക്ഷം ദീനാറിലധികം കണ്ടുകെട്ടാൻ ഉത്തരവ്

error: Content is protected !!