small icons
small icons

ഇന്ദിര ഗ്യാരന്റി: ഐവൈസിസി ബഹ്റൈന്‍ ഭവന സന്ദര്‍ശനം ആരംഭിച്ചു

New Project - 2026-03-29T191554.897

മനാമ: കെപിസിസി നിര്‍ദ്ദേശ പ്രകാരം ‘ഇന്ദിര ഗ്യാരന്റി’ പദ്ധതിയുടെ ഭാഗമായുള്ള ഭവന സന്ദര്‍ശന പരിപാടിക്ക് ഐവൈസിസി ബഹ്റൈന്‍ തുടക്കം കുറിച്ചു. കേരളത്തിലെ വരാനിരിക്കുന്ന തെരഞ്ഞെടുപ്പിന്റെ ഭാഗമായി യുഡിഎഫ് മുന്നോട്ടുവെക്കുന്ന പ്രധാന വാഗ്ദാനങ്ങളായ ആരോഗ്യ ഇന്‍ഷുറന്‍സ്, സ്ത്രീക്ഷേമ പദ്ധതികള്‍, യുവജന പദ്ധതികള്‍ തുടങ്ങിയ ‘ഇന്ദിര ഗ്യാരന്റി’ യിലെ പ്രഖ്യാപനങ്ങള്‍ പ്രവര്‍ത്തകര്‍ നേരിട്ടെത്തി വിശദീകരിക്കുക എന്നതാണ് പരിപാടിയുടെ ലക്ഷ്യം.

വിവിധ ഏരിയകളില്‍ അതാത് ഏരിയാ കമ്മറ്റികളിലെ പ്രവര്‍ത്തകര്‍ വീടുകളില്‍ സന്ദര്‍ശനം നടത്തുമെന്ന് ഐവൈസിസി പ്രസിഡന്റ് റിച്ചി കളത്തൂരേത്ത്, ജനറല്‍ സെക്രട്ടറി സലിം അബുത്വാലിബ്, ട്രഷറര്‍ ഷഫീക് സൈഫുദ്ധീന്‍ എന്നിവര്‍ അറിയിച്ചു.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയ ഇസാ ടൗൺ പാർക്ക് പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തു; 7,551 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ ഹരിത ഇടങ്ങളും കുട്ടികളുടെ കളിസ്ഥലവും; ഉദ്ഘാടനം നിർവ്വഹിച്ച് മുനിസിപ്പാലിറ്റി അണ്ടർസെക്രട്ടറി

ഇറാൻ റെവല്യൂഷണറി ഗാർഡുമായി ബന്ധമുള്ള ഭീകരസംഘടനാ കേസ്: പ്രതികൾക്ക് ജീവപര്യന്തം മുതൽ 15 വർഷം വരെ തടവ് ശിക്ഷ വിധിച്ച് ബഹ്‌റൈൻ ഹൈ ക്രിമിനൽ കോടതി; 80 ലക്ഷം ദീനാറിലധികം കണ്ടുകെട്ടാൻ ഉത്തരവ്

error: Content is protected !!