small icons
small icons

പ്രവാസി ക്ഷേമ പെൻഷൻ നടപടികളിൽ ഇളവ് വേണം: ബഹ്‌റൈൻ നവകേരള

navakerala

മനാമ: പശ്ചിമേഷ്യയിലെ നിലവിലെ സംഘർഷാവസ്ഥ പരിഗണിച്ച് പ്രവാസി ക്ഷേമ പെൻഷൻ ഗുണഭോക്താക്കൾക്കുള്ള നടപടിക്രമങ്ങളിൽ ഇളവ് നൽകണമെന്ന് ബഹ്‌റൈൻ നവകേരള അധികൃതരോട് ആവശ്യപ്പെട്ടു. ഇക്കാര്യം ഉന്നയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ, പ്രവാസി ക്ഷേമനിധി ബോർഡ് ചെയർമാൻ, നോർക്ക റൂട്ട്‌സ് സി.ഇ.ഒ, കേരള പ്രവാസി ഫെഡറേഷൻ വർക്കിങ്ങ് പ്രസിഡന്റ് പി.പി സുനീർ എം.പി എന്നിവർക്ക് സംഘടന കത്തയച്ചു.

പെൻഷൻ ലഭിക്കുന്നതിനായി ലൈഫ് സർട്ടിഫിക്കറ്റ് (മസ്‌തർ) സമർപ്പിക്കേണ്ട അവസാന തീയതി മാർച്ച് 31 എന്നത് നീട്ടി നൽകണമെന്നാണ് പ്രധാന ആവശ്യം. നിലവിലെ പ്രത്യേക സാഹചര്യത്തിൽ ബഹ്‌റൈനിൽ നിന്നുള്ള തപാൽ സർവീസുകൾ ലഭ്യമാകാത്തത് പ്രവാസികളെ ഏറെ ബുദ്ധിമുട്ടിക്കുന്നുണ്ട്. ഈ പ്രതിസന്ധി കണക്കിലെടുത്ത് ലൈഫ് സർട്ടിഫിക്കറ്റുകൾ ഓൺലൈൻ വഴി അപ്‌ലോഡ് ചെയ്യാനുള്ള സൗകര്യം അടിയന്തരമായി ഏർപ്പെടുത്തണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു.

മേഖലയിലെ യാത്രാ-തപാൽ തടസ്സങ്ങൾ പെൻഷൻ ഗുണഭോക്താക്കളായ സാധാരണക്കാരായ പ്രവാസികളെ ബാധിക്കാതിരിക്കാൻ സർക്കാർ തലത്തിൽ അടിയന്തര ഇടപെടൽ വേണമെന്ന് ബഹ്‌റൈൻ നവകേരള ഭാരവാഹികൾ അഭ്യർത്ഥിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!