small icons
small icons

മണല്‍ മോഷണം; രണ്ട് തൊഴിലാളികള്‍ക്ക് തടവും നാടുകടത്തലും

sand

മനാമ: പൊതുമരാമത്ത് വകുപ്പിന്റെ പ്രോജക്റ്റ് സൈറ്റില്‍ നിന്ന് മണലും ചരലും മോഷ്ടിച്ച കേസില്‍ രണ്ട് കരാര്‍ കമ്പനി ജീവനക്കാര്‍ക്ക് ജയില്‍ ശിക്ഷ. പ്രതികള്‍ നല്‍കിയ അപ്പീല്‍ കോടതി തള്ളിയതോടെയാണ് ശിക്ഷ നടപ്പാക്കുന്നത്. രണ്ട് പ്രതികള്‍ക്കും മൂന്ന് മാസം തടവും, ശിക്ഷാ കാലാവധിക്ക് ശേഷം സ്ഥിരമായി നാടുകടത്താനുമുള്ള വിധി കോര്‍ട്ട് ഓഫ് കസേഷന്‍ ശരിവെച്ചു.

പ്രോജക്ട് എഞ്ചിനീയറും മാനേജരുമാണ് ഈ കേസിലെ പ്രതികള്‍. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഈ നിര്‍മ്മാണ സാമഗ്രികള്‍ ഒരു ലോഡിന് 30 ദിനാര്‍ എന്ന നിരക്കില്‍ മറിച്ചുവില്‍ക്കാന്‍ ഇവര്‍ തമ്മില്‍ ധാരണയായിരുന്നു. ലോഡ് വാഹനത്തില്‍ കയറ്റുന്നതിനിടെ വിവരം ലഭിച്ച അധികൃതര്‍ ഇവരെ കൈയ്യോടെ പിടികൂടുകയായിരുന്നു.

ചോദ്യം ചെയ്യലില്‍ പ്രതികള്‍ കുറ്റം സമ്മതിച്ചു. ലോവര്‍ ക്രിമിനല്‍ കോടതിയും അപ്പീല്‍ കോടതിയും നേരത്തെ പുറപ്പെടുവിച്ച വിധി പരമോന്നത കോടതിയും ശരിവെച്ചതോടെ ഈ കേസില്‍ അന്തിമ തീരുമാനമായി.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!