small icons
small icons

ഇടപ്പാളയം ബഹ്റൈൻ വിഷുക്കണി ഫോട്ടോ മത്സരം: വിജയികളെ പ്രഖ്യാപിച്ചു

New Project (4)

മനാമ: ഇടപ്പാളയം ബഹ്റൈൻ കൾച്ചറൽ വിംഗിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ‘വിഷുക്കണി ഫോട്ടോ മത്സരം 2026’ വിജയികളെ പ്രഖ്യാപിച്ചു. ബഹ്റൈനിലെ പ്രവാസികൾക്കിടയിലും നാട്ടിലെ ഇടപ്പാളയം അംഗങ്ങൾക്കിടയിലും നടത്തിയ മത്സരത്തിൽ  നിരവധി ആളുകൾ പങ്കെടുത്തു.

വിജയികൾ:
• ശ്രീ ജയ്: ബഹ്റൈനിൽ മനോഹരമായ കണിയൊരുക്കി ഒന്നാം സ്ഥാനം നേടി.
• അശ്വതി മഹേഷ്: നാട്ടിലെ ഇടപ്പാളയം അംഗങ്ങൾക്കായി നടത്തിയ മത്സരത്തിൽ മികച്ച വിഷുക്കണി ഒരുക്കി വിജയിയായി.
• ജയമണി: ഇൻസ്റ്റാഗ്രാം പേജിൽ ജനപ്രിയ കണിക്കുള്ള പുരസ്കാരത്തിന് അർഹയായി.

വിജയികൾക്ക് പുറമെ, അതിമനോഹരമായ വിഷുക്കണികൾ അയച്ചുതന്ന ഓരോ പങ്കാളിയും നമ്മുടെ സംസ്കാരത്തെ നെഞ്ചോട് ചേർക്കുന്നവരാണെന്ന് ഭാരവാഹികൾ അഭിപ്രായപ്പെട്ടു . മത്സരത്തിൽ പങ്കെടുത്ത എല്ലാവർക്കും, വിജയികൾക്കും ഇടപ്പാളയം ബഹ്റൈൻ കൾച്ചറൽ വിംഗ് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങളും നന്ദിയും അറിയിച്ചു. എല്ലാവരുടെയും സഹകരണം വരുംകാലങ്ങളിലും ഉണ്ടാവണമെന്ന് എക്സിക്യൂട്ടീവ് കമ്മിറ്റി അഭ്യർത്ഥിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!