small icons
small icons

സിബിഎസ്ഇ ബഹ്‌റൈൻ ക്ലസ്റ്റർ മത്സരങ്ങളിൽ ഇന്ത്യൻ സ്‌കൂളിന് തിളക്കമാർന്ന നേട്ടം

New Project (3)

മനാമ: സിബിഎസ്ഇ ക്ലസ്റ്റർ ബഹ്‌റൈൻ ചാപ്റ്റർ 2026–27അധ്യയന വർഷത്തെ കായിക മത്സരങ്ങളിൽ ഇന്ത്യൻ സ്‌കൂൾ മികച്ച പ്രകടനം കാഴ്ചവെച്ചു. അണ്ടർ-19 ആൺകുട്ടികളുടെ ബാഡ്മിന്റൺ ടീം മെഡൽ പട്ടികയിൽ ഒന്നാമതെത്തി. ഇന്ത്യൻ സ്‌കൂളിലെ സീനിയർ വിഭാഗം വിദ്യാർത്ഥികളായ പ്രണവ് നായർ , ധനശ്യാം ശ്യാം, അലൻ ഈപ്പൻ തോമസ്, സാർത്തക് കാപ്‌സെ എന്നിവരാണ് കിരീടം നേടിയത് . മിന്നുന്ന ഈ വിജയത്തോടെ അവർക്ക് ചാമ്പ്യൻഷിപ്പ് കിരീടവും ദേശീയ തലത്തിലുള്ള സിബിഎസ്ഇ ടൂർണമെന്റിനുള്ള യോഗ്യതയും ലഭിച്ചു.

മറ്റ് പ്രായ വിഭാഗങ്ങളിലും സ്‌കൂളിന്റെ ബാഡ്മിന്റൺ ടീമുകൾ പ്രശംസനീയമായ പ്രകടനങ്ങൾ കാഴ്ചവച്ചു. അണ്ടർ-14 ആൺകുട്ടികളുടെ ബാഡ്മിന്റൺ ടീം റണ്ണർഅപ്പ് സ്ഥാനം നേടി. റിൻവിത്ത് റിജേഷ് , യൂസഫ് സജീർ, അർജുൻ അരുൺകുമാർ,അചിന്തയൻ സതീഷ് എന്നിവരായിരുന്നു ടീം അംഗങ്ങൾ . അണ്ടർ 17 ആൺകുട്ടികളുടെ ബാഡ്മിന്റൺ ടീമും റണ്ണർഅപ്പ് സ്ഥാനം നേടി. ആദ്രി വിപിൻ,ബാരൺ ബിജു,ബാരി ബിജു,ധീരജ് ശ്യാം എന്നിവരായിരുന്നു ടീം അംഗങ്ങൾ.

ചെസ്സിൽ ഇന്ത്യൻ സ്‌കൂൾ വിദ്യാർത്ഥികൾ നാല് വിഭാഗങ്ങളിലായി റണ്ണർഅപ്പ് സ്ഥാനങ്ങൾ നേടി. അണ്ടർ 11 ആൺകുട്ടികളുടെ വിഭാഗത്തിൽ എബിയേൽ ജോസഫ് , ഫാബിയോൺ ഫ്രാങ്കോ , ഏബൽ സിനോജ് , ജെഫ് ജോർജ്ജ് എന്നിരടങ്ങുന്ന ടീം റണ്ണേഴ്‌സ് അപ്പായി. അണ്ടർ 14 ആൺകുട്ടികളുടെ വിഭാഗത്തിൽ കാശിനാഥ്‌, എസ്. പ്രാണേഷ് , ആരുഷ് , അഭിനവ് സന്തോഷ് എന്നിവരുടെ ടീം ചെസ്സിൽ റണ്ണർഅപ്പ് സ്ഥാനം നേടി. സ്‌കൂളിലെ പെൺകുട്ടികളുടെ ചെസ് ടീമുകളും മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. അണ്ടർ-11 ഗേൾസ് വിഭാഗത്തിൽ സാറാ മുഹമ്മദ് , ഇറ ദേശായി, പ്രണവിക, നീര പ്രജാപതി എന്നിവരടങ്ങുന്ന ടീം റണ്ണേഴ്‌സ് അപ്പ് ട്രോഫി നേടി.

അണ്ടർ-14 ഗേൾസ് വിഭാഗത്തിൽ ഹർഷിദ, ധനിയ ദിനേശ് , അദിതി രാഹുൽ, ജാനറ്റ് ജോർജ് എന്നിവരടങ്ങുന്ന ചെസ്സ്ടീം റണ്ണേഴ്‌സ് അപ്പ് ആയി. അണ്ടർ-19 ബോയ്‌സ് ബാസ്‌ക്കറ്റ്‌ബോൾ ടീം റണ്ണേഴ്‌സ് അപ്പ് സ്ഥാനം നേടി. സീനിയർ വിദ്യാർത്ഥികളായ സൽമാൻ യാസർ , അഖിലേഷ് ബാബു , അഹമ്മദ് മുസ്തഫ , തരൺദീപ് സിംഗ്, ആൽഡ്രിക് ജോൺസൺ,സ്നേഹ്ലിത് ലളിത് ,മെർട്ട് അലി, നൈജൽ നവീദ് ഖാൻ , അബ്ദുള്ള അഹമ്മദ് , ഹൈതം അബ്ദുൾ മാലിക് , ഇവോൺ ബിജു, ആരോൺ സുനിൽ എന്നിവരായിരുന്നു ടീം അംഗങ്ങൾ. അണ്ടർ-19 പെൺകുട്ടികളുടെ ബാസ്കറ്റ്ബോൾ ടീമും റണ്ണേഴ്‌സ് അപ്പ് നേടി. സീനിയർ വിദ്യാർത്ഥികളായ ജാനകി സജി കുമാർ നായർ , ഫൈഹ വിമൽ , കാവ്യാഞ്ജലി രതീഷ്, ശ്രുതി സുരേഷ് , ഇഫ്‌സ ബാർഡെ , നന്മ എൽസ തോമസ് ,ഗാനിയ സിദ്ദിഖി , ആഷിക ബെജു കുമാർ, ഡീൻ ജെൻസൻ, ഫാത്തിമ ഷാഷ്മീൻ എന്നിവരായിരുന്നു ടീം അംഗങ്ങൾ. ഇന്ത്യൻ സ്‌കൂൾ കായിക അധ്യാപകരായ സൈക്കത്ത് സർക്കാർ (ചെസ്), അനൂബ് ജി (ബാഡ്മിന്റൺ), മുസ്തഫ കരീം (ബാസ്കറ്റ്ബോൾ) എന്നിവരായിരുന്നു പരിശീലകർ.

സ്‌കൂൾ ചെയർമാൻ അഡ്വ. ബിനു മണ്ണിൽ വറുഗീസ്, സെക്രട്ടറി വി.രാജപാണ്ഡ്യൻ, വൈസ് ചെയർമാനും സ്‌പോർട്‌സ് അംഗവുമായ ഡോ. മുഹമ്മദ് ഫൈസൽ, ഭരണസമിതി അംഗങ്ങൾ, പ്രിൻസിപ്പൽ വി.ആർ പളനിസ്വാമി, സീനിയർ സ്‌കൂൾ അക്കാദമിക് അഡ്മിനിസ്ട്രേഷൻ വൈസ് പ്രിൻസിപ്പൽ ജി. സതീഷ്, കായിക വകുപ്പ് മേധാവി ശ്രീധർ ശിവ എന്നിവർ ജേതാക്കളെയും പരിശീലകരെയും അഭിനന്ദിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!