small icons
small icons

ബഹ്‌റൈൻ സെന്റ് മേരീസ് കത്തീഡ്രലിൽ ഒ.വി.ബി.എസ് (OVBS) ആരംഭിച്ചു; ജൂലൈ 3 വരെ വിവിധ ആത്മീയ-കലാ പരിപാടികൾ നടക്കും

New Project (26)

മനാമ: ബഹ്‌റൈൻ സെന്റ് മേരീസ് കത്തീഡ്രലിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന 2026-ലെ അവധിക്കാല ബൈബിൾ ക്ലാസിന് (Orthodox Vacational Bible School – OVBS) ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ തുടക്കമായി. ജൂൺ 19-ന് കത്തീഡ്രൽ ഹാളിൽ നടന്ന ചടങ്ങിൽ ഔദ്യോഗികമായി പതാക ഉയർത്തിയതോടെയാണ് ക്ലാസുകളുടെ ഉദ്ഘാടനം നിർവ്വഹിക്കപ്പെട്ടത്.

കത്തീഡ്രലിൽ നടന്ന വിശുദ്ധ കുർബാനയ്ക്ക് ശേഷം വികാരി ഫാ. തോമസ്കുട്ടി പി. എൻ. ഒ.വി.ബി.എസ് പതാക ഉയർത്തി. ചടങ്ങിൽ കത്തീഡ്രൽ ട്രസ്റ്റി ജോൺ കെ. പി, കത്തീഡ്രൽ സെക്രട്ടറി എബി കുരുവിള, സൺഡേ സ്കൂൾ ഹെഡ്മാസ്റ്ററും ഒ.വി.ബി.എസ് ജനറൽ കൺവീനറുമായ ജോർജ് വർഗീസ് തുടങ്ങിയ പ്രമുഖർ സന്നിഹിതരായിരുന്നു.

കൂടാതെ അസിസ്റ്റന്റ് ഹെഡ്മിസ്ട്രസും ജോയിന്റ് ജനറൽ കൺവീനറുമായ ആൻസി സാം, സ്റ്റാഫ് സെക്രട്ടറി ഷിജു വർഗീസ്, ഒ.വി.ബി.എസ് സൂപ്രണ്ട് ഗ്ലാഡിസ് ബിനു രാജ്, ഒ.വി.ബി.എസ് സെക്രട്ടറി എ. പി. മാത്യു എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

ജൂൺ 25 മുതൽ ജൂലൈ 3 വരെയാണ് ഇത്തവണത്തെ അവധിക്കാല ബൈബിൾ ക്ലാസുകൾ ക്രമീകരിച്ചിരിക്കുന്നത്. കുട്ടികളുടെ ആത്മീയ വളർച്ച, വിശ്വാസപരിശീലനം, സ്വഭാവരൂപീകരണം എന്നിവ ലക്ഷ്യമിട്ടുള്ള വിപുലമായ പദ്ധതികളാണ് ഇതിന്റെ ഭാഗമായി ഒരുക്കിയിട്ടുള്ളത്. ഈ വർഷത്തെ ഒ.വി.ബി.എസ് ക്ലാസുകൾക്ക് ഫാ. ക്രിസ് സെബി ആത്മീയ നേതൃത്വം നൽകും. വിവിധ ആത്മീയ, വിദ്യാഭ്യാസ, കലാപരമായ പരിപാടികളിലൂടെ കുട്ടികളിൽ ക്രൈസ്തവ മൂല്യങ്ങളും സഭാപാരമ്പര്യവും വളർത്തിയെടുക്കുക എന്നതാണ് ഈ കൂട്ടായ്മയുടെ പ്രധാന ലക്ഷ്യമെന്ന് ഭാരവാഹികൾ അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!