മനാമ: സൗദി കെ.എം.സി.സി മുൻ ട്രഷറർ മർഹൂം സി. ഹാഷിം സാഹിബിന്റെ സ്മരണാർത്ഥം പ്രസിദ്ധീകരിച്ച ‘യാ ഹബീബി ഹാഷിം സാഹിബ്’ എന്ന ഓർമ്മപ്പുസ്തകം കൈമാറി.
ബഹ്റൈൻ കെ.എം.സി.സി വെസ്റ്റ് റിഫ കമ്മിറ്റി പ്രസിഡന്റ് നാസർ കല്ലാച്ചിക്ക് സൗദി കെ.എം.സി.സി നാഷണൽ കമ്മിറ്റി സെക്രട്ടറിയേറ്റ് അംഗം സി.പി. ഷരീഫ് ചോലമുക്കാണ് യാ ഹബീബി പുസ്തകം കൈമാറിയത്.
ചടങ്ങിൽ സിദ്ദിഖ് മൗലവി, ഫൈസൽ ഒഴുകൂർ, ഹുസൈൻ വേങ്ങര, ജലീൽ കാക്കുനി, അക്ബർ മലപ്പുറം, റസാഖ് മയ്യന്നൂർ തുടങ്ങിയ പ്രമുഖർ പങ്കെടുത്തു.








