small icons
small icons

മഹാത്മാഗാന്ധി കൾച്ചറൽ ഫോറം ദേശിയ സ്വാതന്ത്ര ദിനാഘോഷം സംഘടിപ്പിച്ചു

New Project (31)

മനാമ: ബഹ്‌റൈൻ മഹാത്മാ ഗാന്ധി കൾച്ചറൽ ഫോറം ഇന്ത്യയുടെ 80ാം സ്വാതന്ത്ര ദിനാഘോഷം കെ സി എ ഹാളിൽ വിവിധ പരിപാടികളോടെ സംഘടിപ്പിച്ചു. രാജ്യത്തിന്റെ സ്വാതന്ത്രത്തിനായി ജീവത്യാഗം ചെയ്ത ധീര ദശാഭിമാനികളെ ആദരാപൂർവം സ്മരിച്ചുകൊണ്ടാണ് പരിപാടി ആരംഭിച്ചത്. അവരുടെ ത്യാഗവും പോരാട്ടവും വരും തലമുറകൾക്ക് എന്നും പ്രചോദമായിരിക്കണംമെന്നും രാജ്യത്തിന്റെ ഐക്യവും സൗഹാർദവും സാഹോദര്യവും കാത്തു സൂക്ഷിച്ചു ഇന്ത്യയുടെ പുരോഗതിക്കും വളർച്ചക്കും ഓരോരുത്തരും തങ്ങളുടേതായ പങ്കു വഹിക്കണമെന്നും ചടങ്ങിൽ അഭിപ്രായപ്പെട്ടു.

മഹാത്മാഗാന്ധി കൾച്ചറൽ ഫോറം പ്രസിഡന്റ് ബാബുകുഞ്ഞിരാമൻ അധ്യക്ഷത വഹിച്ചു എബി തോമസ് സ്വാഗതം ആശംസിച്ചു കെസിഎ പ്രസിഡന്റ് ജെയിംസ്ജോൺ മുഖ്യ അതിഥി യായിരിന്നു. രാകേഷ് ശർമ്മ, എബ്രഹാം ജോൺ,ഇ വി രാജീവൻ, iycc പ്രസിഡന്റ് റിച്ചി, Dr ശ്രീദേവി, R പവിത്രൻ എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു. പവിത്രൻ പൂക്കോട്ടി, കൃഷ്ണകുമാർ,മുജീബ് റഹ്മാൻ, ജോബിൻ വർഗീസ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. ദേശാസ്നേഹവും ഐക്യവും ഉയർത്തിപിടിച്ചു കൊണ്ടു ബഹ്‌റൈൻൽ ഇന്ത്യൻ സമൂഹത്തിന്റെ സാംസ്‌കാരിക കൂട്ടായ്മ വേറിട്ടൊരു അനുഭവമായി സ്വാതന്ത്രദിനഘോഷം മാറി

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!