small icons
small icons

2027 എഫ്.വൺ സീസൺ തുടക്കം ബഹ്‌റൈനിൽ നിന്ന്; ചരിത്രത്തിലാദ്യമായി സ്പ്രിന്റ് റേസിനും സാക്ഷ്യം വഹിക്കും

bic 2027 f1

മനാമ: 2027 എഫ്.വൺ സീസണിന്റെ ഉദ്ഘാടന മത്സരത്തിന് ബഹ്‌റൈൻ വേദിയാകും. ചരിത്രത്തിലാദ്യമായി എഫ്.വൺ ഗൾഫ് എയർ ബഹ്‌റൈൻ ഗ്രാൻഡ് പ്രി ഒരു ‘സ്പ്രിന്റ് റേസ്’ വാരാന്ത്യമായിട്ടായിരിക്കും അരങ്ങേറുക. എഫ്.വണ്ണും രാജ്യാന്തര ഓട്ടോമൊബൈൽ ഫെഡറേഷനും  ചേർന്ന് പുറത്തുവിട്ട 24 മത്സരങ്ങളടങ്ങുന്ന പുതിയ കലണ്ടറിലാണ് സാഖിറിലെ ബഹ്‌റൈൻ ഇന്റർനാഷണൽ സർക്യൂട്ട് ഉദ്ഘാടന വേദിയായി പ്രഖ്യാപിക്കപ്പെട്ടത്.

2027 മാർച്ച് 12 മുതൽ 14 വരെയാണ് ബഹ്‌റൈനിൽ ഉദ്ഘാടന മത്സരം നടക്കുന്നത്. പുതിയ 2027 എഫ്.വൺ കാറുകളുടെ വാശിഫ്രിയുള്ള പോരാട്ടം കാണാൻ കാണികൾക്ക് ലഭിക്കുന്ന ആദ്യ അവസരമായിരിക്കും ഇത്. ഇത് ഏഴാം തവണയാണ് ബഹ്‌റൈൻ എഫ്.വൺ സീസണിന്റെ ഫ്ലാഗ് ഓഫ് വേദിയാകുന്നത്. ഇതിന് പുറമെ 2027 ഫെബ്രുവരി 24 മുതൽ 27 വരെ നടക്കുന്ന പ്രീ-സീസൺ ടെസ്റ്റിംഗിനും ബഹ്‌റൈൻ തന്നെയാണ് വേദിയാകുന്നത്.

ആദ്യമായി സംഘടിപ്പിക്കുന്ന സ്പ്രിന്റ് റേസ് മൂന്ന് ദിവസവും കാണികൾക്ക് ആവേശം ഇരട്ടിയാക്കും. പ്രീ-സീസൺ ടെസ്റ്റിംഗിനും ആദ്യ മത്സരത്തിനും ഒപ്പം ആദ്യ സ്പ്രിന്റ് റേസിനും ആതിഥേയത്വം വഹിക്കാൻ സാധിക്കുന്നത് വലിയൊരു അംഗീകാരമാണെന്ന് ബഹ്‌റൈൻ ഇന്റർനാഷണൽ സർക്യൂട്ട് ചീഫ് എക്സിക്യൂട്ടീവ് ശൈഖ് സൽമാൻ ബിൻ ഈസ അൽ ഖലീഫ പറഞ്ഞു.

മേഖലയിലെ സംഘർഷങ്ങൾ കാരണം ഈ വർഷത്തെ സഖീർ മത്സരം ഒഴിവാക്കേണ്ടി വന്നിരുന്നതിനാൽ, 2027-ൽ വമ്പൻ താരങ്ങൾ വീണ്ടും ബഹ്‌റൈനിൽ തിരിച്ചെത്തുന്നു എന്നത് മോട്ടോർ സ്പോർട്സ് ആരാധകർക്കും രാജ്യത്തെ ടൂറിസം-ഹോസ്പിറ്റാലിറ്റി മേഖലയ്ക്കും വൻ ആവേശം പകരുന്ന ഒന്നാണ്.

ബഹ്‌റൈൻ പോരാട്ടത്തിന് ശേഷം തൊട്ടടുത്ത ആഴ്ച സൗദി അറേബ്യയിലാണ് അടുത്ത മത്സരം. പോർച്ചുഗൽ (ജൂൺ 20), തുർക്കി (ഒക്ടോബർ 3) എന്നിവ മത്സര കലണ്ടറിലേക്ക് തിരിച്ചെത്തുന്നുണ്ട്. ഡിസംബർ 12-ന് അബുദാബിയിലാണ് 2027 സീസൺ അവസാനിക്കുന്നത്. ബഹ്‌റൈൻ ഗ്രാൻഡ് പ്രിയുടെ ടിക്കറ്റ് വിവരങ്ങൾ ഉടൻ പുറത്തുവിടും

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!