small icons
small icons

വിദ്യാർത്ഥികൾക്ക് വിപുലമായ പഠന അവസരങ്ങളുമായി ഇന്ത്യൻ സ്‌കൂൾ ബഹ്‌റൈൻ; ഐ.ഐ.ടി മദ്രാസുമായി കൈകോർക്കുന്നു

New Project (26)

മനാമ: രാജ്യത്തെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനമായ ഇന്ത്യൻ സ്‌കൂൾ ബഹ്‌റൈൻ വിദ്യാർത്ഥികളുടെ അക്കാദമിക പുരോഗതിക്കായി പ്രശസ്തമായ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി മദ്രാസിന്റെ ‘സ്കൂൾ കണക്റ്റ് പ്രോഗ്രാമുമായി’ പങ്കാളിയായി. വിദ്യാർത്ഥികൾക്ക് വിജ്ഞാനത്തിന്റെ പുതിയ മേഖലകൾ പരിചയപ്പെടാനും ഉന്നത നിലവാരമുള്ള പഠന അവസരങ്ങൾ പ്രയോജനപ്പെടുത്താനും ലക്ഷ്യമിട്ടാണ് ഈ സുപ്രധാന സഹകരണം.

പദ്ധതിയിലൂടെ 9 മുതൽ 12 വരെയുള്ള ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് ഐ.ഐ.ടി മദ്രാസിൽ നിന്നുള്ള വിവിധ കോഴ്സുകൾ, അക്കാദമിക് മെന്റർഷിപ്പ്, വിദഗ്ദ്ധ മാർഗനിർദ്ദേശം എന്നിവ ലഭ്യമാകും. പ്രോഗ്രാം ആരംഭിച്ചയുടൻ തന്നെ 380-ലധികം വിദ്യാർത്ഥികൾ ഇതിനകം രജിസ്റ്റർ ചെയ്തു കഴിഞ്ഞു. ബഹ്‌റൈനിൽ സ്കൂൾ വിദ്യാഭ്യാസം തുടരുമ്പോൾ തന്നെ ഇന്ത്യയിലെ ഏറ്റവും പ്രമുഖ സാങ്കേതിക സ്ഥാപനത്തിന്റെ അക്കാദമിക് സൗകര്യങ്ങൾ ഉപയോഗപ്പെടുത്താൻ സാധിക്കുന്നത് പ്രവാസി വിദ്യാർത്ഥികൾക്ക് വലിയ നേട്ടമാകും.

വിദ്യാഭ്യാസ രംഗത്തെ 75 വർഷത്തെ മികവിന്റെ പാരമ്പര്യവും പ്ലാറ്റിനം ജൂബിലിയും ആഘോഷിക്കുന്ന വേളയിലാണ് ഐ.ഐ.ടി മദ്രാസുമായുള്ള ഈ ചരിത്രപരമായ പങ്കാളിത്തമെന്ന് സ്‌കൂൾ ചെയർമാൻ അഡ്വ. ബിനു മണ്ണിൽ വർഗീസ് പറഞ്ഞു. വളർന്നുവരുന്ന പുതിയ പഠനമേഖലകളെക്കുറിച്ച് കൃത്യമായി മനസ്സിലാക്കാനും കൂടുതൽ ആത്മവിശ്വാസത്തോടെ ഉന്നത ലക്ഷ്യങ്ങൾ പിന്തുടരാനും ഈ കൂട്ടായ്മ വിദ്യാർത്ഥികളെ പ്രാപ്തരാക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

മാറിക്കൊണ്ടിരിക്കുന്ന ലോകത്ത് ജിജ്ഞാസയും നൂതന ചിന്താഗതിയുമുള്ള വിദ്യാർത്ഥികളെ വളർത്തിയെടുക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണിതെന്ന് സ്‌കൂൾ സെക്രട്ടറി വി. രാജപാണ്ഡ്യനും, പരമ്പരാഗത ക്ലാസ് മുറികൾക്ക് അപ്പുറത്തേക്ക് കടന്ന് ഭാവിയിലെ തൊഴിൽ സാധ്യതകൾ തിരിച്ചറിയാൻ ഇത് സഹായിക്കുമെന്ന് പ്രിൻസിപ്പൽ ശാന്ത കുമാർ ദസരിയും വ്യക്തമാക്കി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!