small icons
small icons

കോഴിക്കോട് ജില്ലാ പ്രവാസി ഫോറം 34-ാമത് സ്പെഷ്യലിസ്റ്റ് മെഡിക്കൽ ക്യാമ്പിൽ 400-ലേറെ പേർ പങ്കെടുത്തു

New Project (36)

മനാമ: കോഴിക്കോട് ജില്ലാ പ്രവാസി ഫോറം (കെ.പി.എഫ്) ബഹ്‌റൈന്റെ നേതൃത്വത്തിൽ മനാമ അൽ ഹി ലാൽ ഹോസ്പിറ്റലിൽ സംഘടിപ്പിച്ച 34-ാമത് സ്പെഷ്യലിസ്റ്റ് മെഡിക്കൽ ക്യാമ്പ് വൻ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. സാമ്പത്തിക പ്രയാസങ്ങളും ഉയർന്ന ജീവിതച്ചെലവും മൂലം ബുദ്ധിമുട്ടുന്ന സാധാരണക്കാരായ 400-ലധികം പ്രവാസികൾക്ക് ക്യാമ്പ് വലിയ ആശ്വാസമായി മാറി.

കെ.പി.എഫ് ആക്ടിംഗ് ജനറൽ സെക്രട്ടറി രമ സന്തോഷ് സ്വാഗതം ആശംസിച്ച ചടങ്ങിൽ പ്രസിഡന്റ് സുധീർ തിരുനിലത്ത് അധ്യക്ഷത വഹിച്ചു. പ്രവാസി സമൂഹത്തിന്റെ ആരോഗ്യ സംരക്ഷണത്തിനും ക്ഷേമത്തിനും കെ.പി.എഫ് എന്നും മുൻഗണന നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി. ജനറൽ സെക്രട്ടറി അരുൺ പ്രകാശ് ക്യാമ്പിന്റെ ഔദ്യോഗിക ഉദ്ഘാടനം നിർവ്വഹിച്ചു.

അൽ ഹി ലാൽ ആശുപത്രി പ്രതിനിധി കിഷോർ, കെ.പി.എഫ് രക്ഷാധികാരികളായ ജമാൽ കുറ്റിക്കാട്ടിൽ, കെ.ടി. സലീം, ട്രഷറർ സുജിത്ത് സോമൻ, വൈസ് പ്രസിഡന്റ് ഷാജി പുതുക്കുടി എന്നിവർ ചടങ്ങിൽ ആശംസകൾ നേർന്നു. ചാരിറ്റി വിംഗ് കൺവീനർ സജിത്ത് വെള്ളിക്കുളങ്ങര നന്ദി രേഖപ്പെടുത്തി.

ക്യാമ്പിന്റെ വിജയകരമായ സംഘാടനത്തിന് സഹകരിച്ച അൽ ഹി ലാൽ ഹോസ്പിറ്റൽ മാനേജ്‌മെന്റ്, ഡോക്ടർമാർ, നഴ്‌സുമാർ, സന്നദ്ധപ്രവർത്തകർ, കെ.പി.എഫ് എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ എന്നിവരെ ഭാരവാഹികൾ അഭിനന്ദിച്ചു. പ്രവാസി ക്ഷേമം മുൻനിർത്തിയുള്ള കെ.പി.എഫിന്റെ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ മറ്റൊരു പൊൻതൂവലായി ഈ മെഡിക്കൽ ക്യാമ്പ് മാറി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!