small icons
small icons

മുൻ ബഹ്‌റൈൻ പ്രവാസികളായ വയോധിക ദമ്പതികളെ കൊല്ലത്തെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

New Project (5)

മനാമ / കൊല്ലം: അരനൂറ്റാണ്ടോളം ബഹ്‌റൈനിലെ സാമൂഹിക-സാംസ്‌കാരിക രംഗത്ത് നിറസാന്നിധ്യമായിരുന്ന മുൻ പ്രവാസി ദമ്പതികളെ കൊല്ലം ഉളിയക്കോവിൽ കടപ്പാക്കട ജനനി നഗറിലെ (129) വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. അപ്പുക്കുട്ടൻ മുകുന്ദൻ (78), ഭാര്യ ബീന മുകുന്ദൻ (74) എന്നിവരാണ് മരിച്ചത്.

രണ്ട് ദിവസമായി വീട് അടച്ചിട്ട നിലയിലായിരുന്നുവെന്നും വീടിന് പുറത്തെ ലൈറ്റ് തുടർച്ചയായി തെളിഞ്ഞുകിടന്നതും ഫോണിൽ ബന്ധപ്പെടാൻ കഴിയാതിരുന്നതും ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് പ്രദേശവാസികൾ പോലീസിനെ വിവരമറിയിക്കുകയുമായിരുന്നു. തുടർന്ന് കൊല്ലം ഈസ്റ്റ് പോലീസ് സ്ഥലത്തെത്തി വീടിന്റെ വാതിൽ തുറന്ന് പരിശോധിച്ചപ്പോഴാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. അപ്പുക്കുട്ടൻ മുകുന്ദനെ വീട്ടിലെ ഹാളിൽ വീണുകിടക്കുന്ന നിലയിലും ബീന മുകുന്ദനെ കിടപ്പുമുറിയിലെ കട്ടിലിലുമാണ് കണ്ടെത്തിയത്. ഇരുവർക്കും വാർദ്ധക്യസഹജമായ ആരോഗ്യപ്രശ്നങ്ങളുണ്ടായിരുന്നു. ഫോറൻസിക് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിന് ശേഷമേ മരണകാരണം വ്യക്തമാകൂ എന്ന് പോലീസ് അറിയിച്ചു.

ബഹ്‌റൈൻ പ്രവാസലോകത്തിന് പ്രിയപ്പെട്ടവർ

ഏകദേശം 50 വർഷത്തോളം ബഹ്‌റൈൻ പ്രവാസിയായിരുന്ന മുകുന്ദൻ അപ്പുക്കുട്ടനും ഭാര്യ ബീന മുകുന്ദനും ബഹ്‌റൈനിലെ ശ്രീനാരായണ കൾച്ചറൽ സൊസൈറ്റി (SNCS), ഗുരുദേവ സോഷ്യൽ സൊസൈറ്റി (GSS), ഹരേ കൃഷ്ണ പ്രസ്ഥാനം തുടങ്ങിയ സംഘടനകളിൽ സജീവ സാന്നിധ്യമായിരുന്നു. തികഞ്ഞ കലാകാരി കൂടിയായിരുന്ന ബീന മുകുന്ദൻ കൊല്ലം പട്ടത്തുവിള കുടുംബാംഗമാണ്. ഇവരുടെ വേർപാടിൽ ബഹ്‌റൈനിലെ പ്രവാസി സംഘടനകളും സുഹൃത്തുക്കളും അനുശോചനം രേഖപ്പെടുത്തി.

മക്കൾ: അരുൺ, രാഹുൽ (ബഹ്‌റൈൻ). മരുമക്കൾ: ദിവ്യ അരുൺ, അരുണിമ രാഹുൽ (ബഹ്‌റൈൻ).

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

ഇറാൻ റെവല്യൂഷണറി ഗാർഡുമായി ബന്ധമുള്ള ഭീകരസംഘടനാ കേസ്: പ്രതികൾക്ക് ജീവപര്യന്തം മുതൽ 15 വർഷം വരെ തടവ് ശിക്ഷ വിധിച്ച് ബഹ്‌റൈൻ ഹൈ ക്രിമിനൽ കോടതി; 80 ലക്ഷം ദീനാറിലധികം കണ്ടുകെട്ടാൻ ഉത്തരവ്

ബഹ്‌റൈന് നേരെയുള്ള ഇറാൻ ഡ്രോൺ ആക്രമണങ്ങളെ ശക്തമായി അപലപിച്ച് വിദേശകാര്യ മന്ത്രാലയം; പൂർണ്ണ ഉത്തരവാദിത്തം ഇറാനാണെന്ന് മുന്നറിയിപ്പ്; രാജ്യത്തിന്റെ സുരക്ഷ ‘റെഡ് ലൈൻ’ എന്ന് ബഹ്‌റൈൻ

error: Content is protected !!