മനാമ: പ്രവാസം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്ന ചന്ദ്രൻ തിക്കോടിക്ക് പ്രവാസി പാലിയേറ്റീവ് മണിയുർ യാത്രയപ്പ് നല്കി. രക്ഷാധികാരി രാമചന്ദ്രൻ മണ്ണിൽ ഉപഹാരം നല്കി.ചന്ദ്രൻ തിക്കോടിയുടെ 37 വർഷത്തെ ജീവകാരുണ്യ പ്രവർത്തന രംഗത്തെ അനുഭവങ്ങൾ അംഗങ്ങളുമായി പങ്ക് വെച്ചു. മജീദ് .E. വിജേഷ്.K .P, അഷറഫ് മണിയൂർ, മിഥുൻ, മൊയ്തീൻ .K K , ജയൻ. സതീശൻ P. P. സജിലേഷ്, രാജൻ എളവന. കവിത, സനൽ .പി ബൈജു .KP, ശശി.K .P. റിൻഷാദ് എടക്കുടി, ജബ്ബാർ മട്ടോൽ സംസാരിച്ചു.