‘തിരുനബി(സ) കാലത്തിന്റെ വെളിച്ചം’  ഐ.സി.എഫ് സൽമാബാദ് സെൻട്രൽ മദ്ഹു റസൂൽ സമ്മേളനം നാളെ (ശനി)

Screenshot_20191108_095648

മനാമ: ‘ തിരുനബി(സ): കാലത്തിന്റെ വെളിച്ചം’ എന്ന ശീർഷകത്തിൽ ഐ.സി.എഫ്. സൽമാബാദ് സെൻട്രൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന മദ്ഹുറസൂൽ സമ്മേളനം നവംബർ 9 ശനിയാഴ്ച കാലത്ത് പതിനൊന്ന് മണിക്ക് സൽമാബാദ് അൽ ഹിലാൽ ഹോസ്പിറ്റൽ ഓഡിറ്റോറിയത്തിൽ നടക്കും.

സമസ്ത കേരള സുന്നി ജംഇയ്യത്തുൽ ഉലമ കേന്ദ്ര മുശാവറ അംഗം ഇസ്സുദ്ദീൻ കാമിൽ സഖാഫി മുഖ്യാതിഥിയായി സംബന്ധിക്കുന്ന സമ്മേളനത്തിൽ നിരവധി പണ്ഡിത പ്രമുഖരും ഐ.സി.എഫ് – ആർ.എസ്.സി നാഷനൽ നേതാക്കളും സംബന്ധിക്കും.

സമ്മേളനത്തിന്റെ ഭാഗമായി ശനിയാഴ്ച കാലത്ത് സൽമാബാദ് സുന്നി സെന്ററിൽ നടക്കുന്ന പ്രവാചക പ്രകീർത്തന സദസ്സിന് അബ്ദുൾ സലാം മുസല്യാർ കോട്ടക്കൽ, അബ്ദുറഹീം സഖാഫി വരവൂർ , നിസാമുദ്ദീൻ മുസ്ല്യാർ, ഹംസ ഖാലിദ് സഖാഫി എന്നിവർ നേതൃത്വം നൽകും.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!