മനാമ: പവിഴ ദ്വീപിലെ കോഴിക്കോട്ടുകാരുടെ വനിതാവിഭാഗം പ്രവർത്തനസജ്ജമായി. കഴിഞ്ഞ ദിവസം ഗുദൈബിയയിലുള്ള സുബാറ ഹാളിൽ നടന്ന യോഗത്തിൽ കോഴിക്കോട് ജില്ലക്കാരായ ഒട്ടേറെ വനിതകൾ പങ്കെടുത്തു. സംഘടനയുടെ പ്രസിഡൻറ് കെ ജനാർദനൻ അധ്യക്ഷം വഹിച്ചു. സംഘടനയുടെ മുന്നോട്ടുള്ള പ്രയാണത്തിന് കോഴിക്കോട് ജില്ലക്കാരായ മഹിള രത്നങ്ങൾക്ക് നൽകാൻ കഴിയുന്ന സഹായങ്ങളെ കുറിച്ചും ഒത്തൊരുമയോടെ പ്രവർത്തിച്ച് തനതായ കോഴിക്കോടൻ ശൈലി ബഹ്റൈൻ പ്രവാസി സമൂഹത്തിനിടയിൽ വ്യാപിപ്പിക്കാൻ കഴിയട്ടെയെന്നും അദ്ദേഹം ഉദ്ബോധിപ്പിച്ചു. ജനറൽ സെക്രട്ടറി എ സി എ ബക്കർ സംഘടനയുടെ ഉദ്ദേശലക്ഷ്യങ്ങളെക്കുറിച്ച് സ്വാഗത പ്രസംഗത്തിൽ വിശദീകരിച്ചു.
ബബിന സുനിൽ ജനറൽ കൺവീനറും രമ സന്തോഷ്, ശ്രീലത പന്കച്, ജസ്ലി നിസാർ, ഷൈമ ലിതേഷ്, നീന ഗിരീഷ്, മുംതാസ് അഷ്റഫ്, ഹസ്നശമീം, നാഫിയ ഇബ്രാഹിം എന്നിവർ കൺവീനർമാരും ആയി പ്രവർത്തക സമിതി നിലവിൽ വന്നു.
ഗീതാ ജനാർദ്ദനൻ, സാജിത ബക്കർ, പ്രോജ ബാബുജി, ഇന്ദു പവിത്രൻ,ബിജി ശിവ എന്നിവർ അഡ്വൈസറി ബോർഡ് മെമ്പർസുമാണ്. വൈസ് പ്രസിഡണ്ട് പവിഴ ദ്വീപിലെ കോഴിക്കോട്ടുകാരുടെ വനിതാവിഭാഗം പ്രവർത്തനസജ്ജമായി ഇന്നലെ ഗുദൈബൃയിലുള്ള സുബാറ ഹാളിൽ നടന്ന യോഗത്തിൽ കോഴിക്കോട് ജില്ലക്കാരായ ഒട്ടേറെ വനിതകൾ പങ്കെടുത്തു, സംഘടനയുടെ പ്രസിഡൻറ് കെ ജനാർദനൻ അധ്യക്ഷം വഹിച്ചു സംഘടനയുടെ മുന്നോട്ടുള്ള പ്രയാണത്തിന് കോഴിക്കോട് ജില്ലക്കാരായ മഹിള രത്നങ്ങൾക്ക് നൽകാൻ കഴിയുന്ന സഹായങ്ങളെ കുറിച്ചും ഒത്തൊരുമയോടെ പ്രവർത്തിച്ച് തനതായ കോഴിക്കോടൻ ശൈലി ബഹ്റൈൻ പ്രവാസി സമൂഹത്തിനിടയിൽ വ്യാപിപ്പിക്കാൻ കഴിയട്ടെയെന്നും അദ്ദേഹം ഉദ്ബോധിപ്പിച്ചു, ജനറൽ സെക്രട്ടറി എ സി എ ബക്കർ സംഘടനയുടെ ഉദ്ദേശലക്ഷ്യങ്ങളെക്കുറിച്ച് സ്വാഗത പ്രസംഗത്തിൽ വിശദീകരിച്ചു
ബബിന സുനിൽ ജനറൽ കൺവീനറും രമ സന്തോഷ്, ശ്രീലത പന്കച്, ജസ്ലി നിസാർ, ഷൈമ ലിതേഷ്, നീന ഗിരീഷ്, മുംതാസ് അഷ്റഫ്, ഹസ്നശമീം, നാഫിയ ഇബ്രാഹിം എന്നിവർ കൺവീനർമാരും ആയ പ്രവർത്തക സമിതി നിലവിൽ വന്നു. ഗീതാ ജനാർദ്ദനൻ, സാജിത ബക്കർ, പ്രോജ ബാബുജി, ഇന്ദു പവിത്രൻ, ബിജി ശിവ എന്നിവർ അഡ്വൈസറി ബോർഡ് മെമ്പർസുമാണ്. വൈസ് പ്രസിഡണ്ട് ശിവകുമാർ കൊല്ലറോത്ത് നന്ദി രേഖപ്പെടുത്തി.