bahrainvartha-official-logo
Search
Close this search box.

ഫ്രൻറ്സ്-വെൽെകയർ സഹായ പദ്ധതി വിപുലമാക്കി

FRIENDS SOCIAL

മനാമ: ഫ്രൻറ്സ് സോഷ്യൽ അസോസിയേഷൻ- വെൽകെയർ സഹായങ്ങൾ കൂടുതൽ ആളുകളിലേക്ക് എത്തിക്കുന്നതിന് തുടക്കമായി. മെയ് ദിനത്തിൽ 666 ഇഫ്താർ കിറ്റുകൾ വിവിധ ലേബർ അക്കമഡേഷനുകളിലും എത്തിച്ചാണ് ഇതിന് തുടക്കമിട്ടത്. തുടർന്നുള്ള ദിവസങ്ങളിൽ 850 ലധികം ഇഫ്താർ കിറ്റുകളാണ് രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിലുള്ളവർക്ക് വെൽകെയർ, യൂത്ത് ഇന്ത്യ വളണ്ടിയർമാർ എത്തിച്ചു നൽകുന്നത്. അർഹരായ കുടുംബങ്ങൾക്കും ബാച്ചിലേഴ്സിനും മത, ജാതി, വർഗ, വർണ, ദേശ, ഭാഷാ വ്യത്യാസമില്ലാതെ ഭക്ഷ്യ ധാന്യ കിറ്റുകളും നൽകുന്നുണ്ട്. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി 50 ലധികം കിറ്റുകളാണ് ഇത്തരത്തിൽ അർഹരായവർക്ക് എത്തിച്ചു നൽകിയത്. രോഗപീഡയാൽ പ്രയാസപ്പെടുന്നവർക്കാവശ്യമായ മരുന്നുകൾ യൂത്ത് ഇന്ത്യ മെഡ് കെയറുമായി സഹകരിച്ച് എത്തിച്ചു നൽകുന്നു. കോവിഡ് പോസിറ്റീവാകുന്നവർക്ക് മനസ്സിന് കരുത്ത് നൽകുന്നതിന് കൗൺസിലിങ് സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്. നോർക്ക അടക്കമുള്ള വിവിധ സംവിധാനങ്ങളുമായും അസോസിയേഷൻ സഹകരിച്ച് പ്രവർത്തിക്കുന്നു. കാപിറ്റൽ ഗവർണറേറ്റ്, കാപിറ്റൽ ചാരിറ്റി അസോസിയേഷൻ, അഹ്മദ് അൽ കൂഹ്ജി കമ്പനി, മുൻ പാർലമെൻറംഗവും കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായുള്ള അന്താരാഷ്ട്ര സഹായ സമിതി അംബാസഡറുമായ അഹ്മദ് അബ്ദുൽ വാഹിദ് ഖറാത്ത തുടങ്ങിയവരും വിവിധ വ്യക്തിത്വങ്ങളും സ്ഥാപനങ്ങളുമായി സഹകരിച്ചുമാണ് ഭക്ഷ്യ സാധന കിറ്റുകളും മരുന്നുകളും ലഭ്യമാക്കുന്നത്. റമദാൻ അവസാനിക്കുന്നത് വരെ ഇഫ്താർ കിറ്റുകളുടെ വിതരണം തുടരുമെന്ന് വെൽകെയർ കോർഡിനേറ്റർമാരായ എം. ബദ്റുദ്ദീൻ, അബ്ദുൽ മജീദ് തണൽ, വി.കെ അനീസ്, കെ.കെ മുനീർ എന്നിവർ അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!