മനാമ: ബഹ്‌റൈനില്‍ 300 പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. ഇവരിൽ 183 പേരും പ്രവാസി തൊഴിലാളികളാണ്. മറ്റ് 117 പേർക്ക് സമ്പർക്കങ്ങളിലൂടെയാണ് രോഗബാധയേറ്റത്. ആരോഗ്യ മന്ത്രാലയം ഇന്ന് (മെയ് 29) ഉച്ചകഴിഞ്ഞ് 2:30 മണിക്ക് പുറത്തുവിട്ട റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. 72 പേർ കൂടി രോഗമുക്തി നേടിയിട്ടുണ്ട്. ഇതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 5491 ആയി ഉയർന്നു.
നിലവിൽ 4846 പേരാണ് രാജ്യത്ത് കോവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്നത്. ചികിത്സയിലുള്ളവരിൽ 9 പേരുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്. അഞ്ച് പ്രവാസി തൊഴിലാളികളടക്കം 15 പേർക്കാണ് ഇതുവരെ രാജ്യത്ത് കോവിഡ് ബാധ മൂലം മരണം സംഭവിച്ചത്. ഇതുവരെ 302640 പേരെ പരിശോധനകൾക്ക് വിധേയമാക്കിയിട്ടുണ്ട്.