മുയിപ്ര: മുന്‍ ബഹ്‌റൈന്‍ പ്രവാസി കല്ലിയോട്ട് യൂസുഫ് നാട്ടില്‍ നിര്യാതനായി. 60വയസായിരുന്നു. ഏതാണ്ട് 20 വര്‍ഷക്കാലത്തോളം ബഹ്‌റൈനില്‍ പ്രവാസ ജീവിതം നയിച്ചിരുന്നു.
ആദ്യകാലങ്ങളില്‍ ദുബായിലും പിന്നീട് ബഹ്‌റൈനിലുമായി 25ലേറെ വര്‍ഷങ്ങള്‍ പ്രവാസിയായിരുന്നു. ബഹ്റൈനില്‍ പിതൃസഹോദരനായ മര്‍ഹൂം കല്ലിയോട്ട് ഇബ്രാഹിം ഹാജിയുടെ ഉടമസ്ഥതയിലുള്ള ഫദീല റസ്റ്ററോന്റിലായിരുന്നു ജോലി ചെയ്തിരുന്നത്.
ഭാര്യ: സാബിറ. മക്കള്‍: ഷഫീര്‍(ബഹ്‌ററൈന്‍), ശുഹൈബ്(ദുബായ്), അനസ് (ഖത്തര്‍), ഫസ്‌ന. സഹോദരങ്ങള്‍: മൂസ, കരീം, സലാം, പരേതയായ സാറ.