മനാമ: ബഹ്റൈനിൽ കോവിഡ്-19 ബാധിച്ച് നാല് പേർ കൂടി മരണപ്പെട്ടു. 85, 70 വയസ് പ്രായമുള്ള രണ്ട് ബഹ്റൈനി പൗരന്മാരും 54, 50 പ്രായമുള്ള രണ്ട് പ്രവാസികളുമാണ് മരിച്ചത്. ഇതോടെ രാജ്യത്തെ ആകെ മരണ സംഖ്യ 41 ആയി. ഇന്ന് (ജൂൺ 14) രാവിലെ വന്ന റിപ്പോർട്ട് പ്രകാരം 514 പേർക്കാണ് പുതുതായി കോവിഡ്-19 സ്ഥിരീകരിച്ചത്. ഇവരിൽ 281 പേർ പ്രവാസി തൊഴിലാളികളാണ്. മറ്റ് 230 പേർക്ക് സമ്പർക്കങ്ങളിലൂടെയും 3 പേർക്ക് വിദേശ യാത്രാ സംബന്ധമായുമാണ് രോഗബാധയേറ്റത്.
628 പേരാണ് ഇന്ന് രോഗമുക്തി നേടി ചികിത്സാ കേന്ദ്രങ്ങൾ വിട്ടത്. ഇതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 12818 ആയി ഉയർന്നു.
നിലവിൽ 5368 പേരാണ് രാജ്യത്ത് കോവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്നത്. ചികിത്സയിലുള്ളവരിൽ 18 പേരുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്. ഇതുവരെ 418413 പേരെ പരിശോധനകൾക്ക് വിധേയമാക്കിയിട്ടുണ്ട്.