ബഹ്റൈനിൽ 534 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു, 326 പേർ പ്രവാസികൾ; 411 പേർക്ക് കൂടി രോഗമുക്തി

IMG-20200630-WA0004

മനാമ: ബഹ്റൈനിൽ 534 പേർക്ക് കൂടി പുതുതായി കോവിഡ്-19 സ്ഥിരീകരിച്ചു. ജൂൺ 29 ന് 24 മണിക്കൂറിനിടെ 8609 പേരിൽ നടത്തിയ പരിശോധനകളിൽ നിന്നാണ് ഇത്രയും പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചത്. ഇവരിൽ 326 പേർ പ്രവാസി തൊഴിലാളികളാണ്. മറ്റ് 200 പേർക്ക് സമ്പർക്കങ്ങളിലൂടെയും 8 പേർക്ക് വിദേശയാത്രാ സംബന്ധമായുമാണ് രോഗബാധയേറ്റത്.

അതേ സമയം 411 പേർ കൂടി രോഗമുക്തി നേടി ചികിത്സാ കേന്ദ്രങ്ങൾ വിട്ടിട്ടുണ്ട്. ഇതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 20928 ആയി ഉയർന്നു.

നിലവിൽ 5227 പേരാണ് രാജ്യത്ത് കോവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്നത്. ചികിത്സയിലുള്ളവരിൽ 43 പേരുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്. ഇന്നലെ മരണപ്പെട്ട 83 കാരിയായ ബഹ്റൈനി വനിതയടക്കം 84 പേർക്കാണ് രാജ്യത്ത് കോവിഡ് ബാധയേറ്റ് മരണം സംഭവിച്ചിരിക്കുന്നത്. ഇവരിൽ 3 പേർ മലയാളികളാണ്. ഇതുവരെ ആകെ 545125 പേരെ പരിശോധനകൾക്ക് വിധേയമാക്കിയിട്ടുണ്ട്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!