small icons
small icons

ശ്രീ നാരായണ ഗുരുദേവ ജയന്തി ആഘോഷം: “ട്രിബ്യുട്ട് ടു ബഹ്‌റൈൻ” ഒക്ടോബർ 9-ന് ബി.കെ.എസ് ഹാളിൽ

New Project (10)

മനാമ: ശ്രീ നാരായണ ഗുരുദേവ ജയന്തി ആഘോഷങ്ങളുടെ ഭാഗമായി ബഹ്‌റൈൻ ശ്രീ നാരായണ കൾച്ചറൽ സൊസൈറ്റിയും (SNCS) ബഹ്‌റൈൻ ബില്ലവാസും സംയുക്തമായി സംഘടിപ്പിക്കുന്ന “ട്രിബൂട്ട് ടു ബഹ്‌റൈൻ” (എഡിഷൻ – III) ഒക്ടോബർ 9 വെള്ളിയാഴ്ച അരങ്ങേറും. “സംസ്കാരങ്ങളുടെ സംഗമവും മാനവികതയുടെ ആത്മാവും” എന്ന ശീർഷകത്തിലാണ് പരിപാടി ഒരുക്കുന്നത്. ബഹ്‌റൈൻ ഭരണാധികാരി ഹിസ് മജസ്റ്റി ഹമദ് ബിൻ ഈസ അൽ ഖലീഫ രാജാവിനും, കിരീടാവകാശിയും പ്രധാനമന്ത്രിയുമായ ഹിസ് റോയൽ ഹൈനസ് പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയ്ക്കും ബഹ്‌റൈൻ പൊതു സമൂഹത്തിനും ആദരവും നന്ദിയും അർപ്പിച്ചുകൊണ്ടാണ് ഈ ആഘോഷരാവ് സംഘടിപ്പിക്കുന്നത്.

2026 ഒക്ടോബർ 9 വെള്ളിയാഴ്ച വൈകുന്നേരം 6 മണിക്ക് ബഹ്‌റൈൻ കേരളീയ സമാജം (BKS) ഹാളിൽ ‘ന്യൂ ഓറ ആർട്സ്’ ബാനറിലാണ് ആഘോഷ പരിപാടികൾ ആരംഭിക്കുന്നത്. ശിവഗിരി മഠം മുൻ അധ്യക്ഷനും പദ്മശ്രീ പുരസ്‌കാര ജേതാവുമായ ബ്രഹ്മശ്രീ വിശുദ്ധാനന്ദ സ്വാമികൾ ഭദ്രദീപം കൊളുത്തി ചടങ്ങ് ഉദ്ഘാടനം ചെയ്യും.

കേരള ഗവർണർ ശ്രീ രാജേന്ദ്ര വിശ്വനാഥ അർലേക്കർ മുഖ്യാതിഥിയായി പങ്കെടുക്കുന്ന ചടങ്ങിൽ കർണാടക പ്രദേശ് കോൺഗ്രസ് കമ്മിറ്റി (KPCC) പ്രസിഡന്റ് ബി.കെ. ഹരിപ്രസാദ്, കേരള നിയമസഭാംഗം ചാണ്ടി ഉമ്മൻ എന്നിവർ വിശിഷ്ട അതിഥികളായി സംബന്ധിക്കും.

ഇവർക്ക് പുറമേ ഗോകുലം ഗ്രൂപ്പ് മേധാവി ഗോകുലം ഗോപാലൻ, ബി.കെ.ജി ഗ്രൂപ്പ് മേധാവി ഡോ. കെ.ജി. ബാബുരാജൻ, അമാദ് ഗ്രൂപ്പ്‌ മാനേജിങ് ഡയറക്ടർ പമ്പാവാസൻ നായർ, ദുബായ് SFC ഗ്രൂപ്പ് മേധാവി കെ. മുരളീധരൻ, യു.എ.ഇ SNDP യൂണിയൻ ചെയർമാൻ അമ്പലത്തറ രാജൻ, UNEECO ബഹ്‌റൈൻ മാനേജിങ് ഡയറക്ടർ ജയശങ്കർ വിശ്വനാഥൻ, ദേവ്ജി ഗ്രൂപ്പ്‌ മേധാവി മഹേഷ്‌ ദേവ്ജി, ബി.കെ.എസ് പ്രസിഡന്റ് പി. വി. രാധാകൃഷ്ണ പിള്ള, SYME മെക്കാനിക്കൽ കോൺട്രാക്റ്റിങ് മാനേജിങ് ഡയറക്ടർ അശോക് കുമാർ, ചന്ദേലിയ ഇന്റർനാഷണൽ ചെയർമാൻ ഫത്താറാം ചന്ദേലിയ, ബഹ്‌റൈൻ ഷിപ്പിങ് ആൻഡ് ഓഡിറ്റ് അസോസിയേഷൻ വൈസ് ചെയർമാൻ ബിശ്വാസ് കൃഷ്ണ നാരായണൻ തുടങ്ങിയ പ്രമുഖ വ്യക്തിത്വങ്ങൾ പങ്കടുക്കും.

എസ്.എൻ.സി.എസ് പുരസ്‌കാര വിതരണം

സമൂഹത്തിന്റെ വിവിധ മേഖലകളിൽ സമഗ്ര സംഭാവനകൾ നൽകിയ പ്രമുഖ വ്യക്തിത്വങ്ങൾക്ക് എസ്.എൻ.സി.എസ് ഏർപ്പെടുത്തിയ പുരസ്‌കാരങ്ങൾ ചടങ്ങിൽ വിതരണം ചെയ്യും.

  • ശ്രീനാരായണ ഗുരു എക്‌സലൻസ് അവാർഡ്: ഗോകുലം ഗോപാലൻ (ചെയർമാൻ, ഗോകുലം ഗ്രൂപ്പ് ഓഫ് കമ്പനീസ്)

  • ശ്രീനാരായണ ഗുരു കർമ്മശ്രേഷ്ഠ അവാർഡ്: ഡോ. കെ.ജി. ബാബുരാജൻ (മാനേജിങ് ഡയറക്ടർ, ബി.കെ.ജി ഹോൾഡിങ്സ്)

  • ശ്രീനാരായണ ഗുരു ഹ്യൂമാനിറ്റേറിയൻ അവാർഡ്: പമ്പാവാസൻ നായർ (മാനേജിങ് ഡയറക്ടർ, അമാദ് ഗ്രൂപ്പ്‌)

  • ശ്രീനാരായണ ഗുരു സേവാ അവാർഡ്: അശോക് കുമാർ (മാനേജിങ് ഡയറക്ടർ, SYME മെക്കാനിക്കൽ കോൺട്രാക്റ്റിങ്)

  • ക്രോസ് ബോർഡർ ലീഡർഷിപ്പ് ബിസിനസ് എക്‌സലൻസ് അവാർഡ്: ഫത്താറാം ചന്ദേലിയ (ചെയർമാൻ, ചന്ദേലിയ ഇന്റർനാഷണൽ)

  • ക്രോസ് ബോർഡർ ലീഡർഷിപ്പ് ബിസിനസ് എക്‌സലൻസ് അവാർഡ്: ബിശ്വാസ് കൃഷ്ണ നാരായണൻ (വൈസ് ചെയർമാൻ, ബഹ്‌റൈൻ ഷിപ്പിങ് ആൻഡ് ഓഡിറ്റ് അസോസിയേഷൻ)

ചടങ്ങിനോടനുബന്ധിച്ച് സരിഗമപ ഫെയിം ലിബിൻ സക്കറിയ, കീർത്തന എന്നിവർ അണിനിരക്കുന്ന മനോഹരമായ സംഗീതനിശയും ഉണ്ടായിരിക്കും. പരിപാടിയിലേക്ക് മുഴുവൻ ബഹ്‌റൈൻ പ്രവാസികളെയും സ്വാഗതം ചെയ്യുന്നതായി എസ്.എൻ.സി.എസ് ചെയർമാൻ സുനീഷ് സുശീലൻ, ജനറൽ സെക്രട്ടറി പ്രകാശ് കെ. പി, ബഹ്‌റൈൻ ബില്ലവാസ് പ്രസിഡന്റ് രാജ് സുവർണ, ജനറൽ സെക്രട്ടറി കുൽദീപ് അമീൻ, പ്രോഗ്രാം ജനറൽ കൺവീനർമാരായ ദേവരാജ് കെ. ജി, ഹരീഷ് പൂജാരി എന്നിവർ അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!