മനാമ: ബഹ്റൈനിൽ 382 പേർക്ക് കൂടി പുതുതായി കോവിഡ്-19 സ്ഥിരീകരിച്ചു. ഓഗസ്റ്റ് 5 ന് 24 മണിക്കൂറിനിടെ 9285 പേരിൽ നടത്തിയ പരിശോധനകളിൽ നിന്നാണ് ഇത്രയും പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചത്. ഇവരിൽ 149 പേർ പ്രവാസി തൊഴിലാളികളാണ്. മറ്റ് 224 പേർക്ക് സമ്പർക്കങ്ങളിലൂടെയും 9 പേർക്ക് യാത്രാ സംബന്ധമായുമാണ് രോഗബാധയേറ്റത്.
അതേ സമയം 241 പേർ കൂടി രോഗമുക്തി നേടി ചികിത്സാ കേന്ദ്രങ്ങൾ വിട്ടിട്ടുണ്ട്. ഇതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 39576 ആയി ഉയർന്നു.
നിലവിൽ 2784 പേരാണ് രാജ്യത്ത് കോവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്നത്. ചികിത്സയിലുള്ളവരിൽ 41 പേരുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്. ഇന്നലെ മരണപ്പെട്ട മൂന്ന് പേരടക്കം 154 പേർക്കാണ് രാജ്യത്ത് കോവിഡ് ബാധയേറ്റ് ഇതുവരെ മരണം സംഭവിച്ചിരിക്കുന്നത്. ഇതുവരെ ആകെ 867534 പേരെ പരിശോധനകൾക്ക് വിധേയമാക്കിയിട്ടുണ്ട്. പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമായി തുടരുകയാണ്. കൂടുതൽ പേരിലേക്ക് പരിശോധനകൾ വ്യാപിപ്പിക്കുന്നത് തുടരുകയാണ്.