മനാമ: നേരുള്ള വ്യക്തി, നേരായ സമൂഹം, തൗഹീദാണ് നിദാനം എന്ന ശീര്‍ഷകത്തില്‍ അല്‍ ഫുര്‍ഖാന്‍ സെന്ററിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന ത്രൈമാസ ഓണ്‍ലൈന്‍ ക്യാമ്പയിന് നാളെ ആരംഭിക്കും. വൈകീട്ട് ആറ് മണിക്ക് ആരംഭിക്കുന്ന ക്യാംപെയ്ന് അല്‍ ഫുര്‍ഖാന്‍ സെന്റര്‍ ജനറല്‍ മാനേജര്‍ ശൈഖ് മുദഫര്‍ മുബാറഖ് മീര്‍ ഉദ്ഘാടനം ചെയ്യും.
പ്രമുഖ ബഹു മത പണ്ഡിതനും പ്രഭാഷകനും എഴുത്തുകാരനുമായ എം എം അക്ബര്‍ (ഡയറക്ടര്‍ നിച് ഓഫ് ട്രൂത്, കേരള ) പരിപാടിയില്‍ മുഖ്യ പ്രഭാഷണം നടത്തും. തുടര്‍ന്ന് ചോദ്യോത്തര സെഷന് ഉണ്ടാകും . സൂമില്‍ നടക്കുന്ന പരിപാടി റിനൈ ടിവി ലൈവായി സംപ്രേഷണം ചെയ്യും.