മനാമ: കൊറിയന്‍ ഭാഷയിലുള്ള പ്രസംഗ മത്സരത്തില്‍ ഒന്നാമതെത്തി ബഹ്റൈനി വിദ്യാര്‍ത്ഥിനി സഹാറാ ജാഫര്‍ അലി മുഹമ്മദ് ഹുസ്സൈന്‍ അല്‍ സാഫി. 76 രാജ്യങ്ങളില്‍ നിന്നുള്ള 1918 പേരെ പിന്തള്ളിയാണ് 19-കാരിയായ സഹാറാ ജേതാവായത്. ബഹ്റൈന്‍ ബ്രിട്ടീഷ് സര്‍വകലാശാല വിദ്യാര്‍ത്ഥിനിയാണ് സഹാറ. വിജയിക്ക് അടുത്ത വര്‍ഷം മുതല്‍ രാജ്യത്തുള്ള 8 സര്‍വകലാശാലകളില്‍ ഒന്നില്‍ പഠിക്കാനുള്ള അവസരമാണ് ലഭിച്ചിരിക്കുന്നത്.
കൊറിയന്‍ എംബസി നടത്തുന്ന മനാമ കിംഗ് സെജോംഗ് ഇന്‍സ്റ്റിറ്റ്യൂട്ടിലാണ് സഹാറാ ജാഫര്‍ കൊറിയന്‍ ഭാഷ പഠിച്ചത്. സഹാറയുടെ വിജയത്തിലൂടെ മനാമ കിംഗ് സെജോംഗ് ഇന്‍സ്റ്റിറ്റ്യൂട്ടിന് 200 കൊറിയന്‍ പുസ്തകങ്ങളും 20 കെ-പോപ്പ് ആല്‍ബങ്ങളും ലഭിക്കും. കൊറിയന്‍ സാംസ്കാരിക, കായിക, ടൂറിസം മന്ത്രാലയത്തിന്റെയും കിംഗ് സെജോംഗ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെയും ആഭിമുഖ്യത്തില്‍ സിയാലില്‍ വെച്ച് ഓണ്‍ലൈനായാണ് മത്സരത്തിന്റെ ഫൈനല്‍ നടന്നത്.