സ്ഥിതിഗതികൾ ഗുരുതരം, കേരളത്തിൽ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കണമെന്ന് ഐഎംഎ

maldives-evacuee-kochi

കൊച്ചി: കേരളത്തിൽ കൊവിഡ് വ്യാപനത്താൽ സ്ഥിതിഗതികൾ ഗുരതരമാകുന്ന സാഹചര്യമാണെന്ന് ഐഎംഎ. വ്യാപനം രൂക്ഷമാകാതിരിക്കാൻ സംസ്ഥാനത്ത് ആരോ​ഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കണമെന്നാണ് ഐഎംഎ അഭിപ്രായപ്പെടുന്നത്. ഈ മാസം അവസാനത്തോടെ പ്രതിദിന രോഗബാധ ഇരുപതിനായിരമടുക്കാൻ സാധ്യതയുണ്ട്. ഓരോ ദിവസവും ഒരു ലക്ഷത്തിന് മുകളിൽ പരിശോധന നടത്തണമെന്നും ഐഎംഎ നിർദ്ദേശിച്ചു.

സംസ്ഥാനത്ത് ഇന്നലെ 11755 പേരാണ് രോഗബാധിതരായത്. ഇതോടെ രാജ്യത്തെ ഏറ്റവും അധികം പ്രതിദിന കൊവിഡ് രോഗികളുള്ള സംസ്ഥാനമായി കേരളം മാറി. രോഗികളുടെ എണ്ണം കൂടുന്ന സാഹചര്യത്തിൽ വെന്റിലേറ്ററുകളും ഐസിയുകളും നിറയാറായിരിക്കുകയാണ്.
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 17.46 ശതമാനത്തിലെത്തിയതിനാൽ സർക്കാർ ആശങ്കയിലാണ്. നിലവിൽ സംസ്ഥാനത്തെ മരണ നിരക്ക് പിടിച്ചുനിർത്താനാവുന്നു എന്നതിൽ മാത്രമാണ് ആശ്വാസമെന്നും ഐഎംഎ പറയുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!