മനാമ: ഡ്രൈവറുമായി വാക്കുതര്‍ക്കത്തിലേര്‍പ്പെട്ട ട്രാഫിക് പൊലീസുകാരനെതിരെ നടപടിയുണ്ടായക്കും. ആഭ്യന്തര മന്ത്രാലയമാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചിരിക്കുന്നത്. നേരത്തെ ഡ്രൈവറുമായി തര്‍ക്കത്തിലേര്‍പ്പെട്ട പൊലീസുകാരന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. പിന്നാലെയാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ പ്രതികരണം.
ആഭ്യന്തര മന്ത്രാലയത്തിന്റെയും നിയമപാലകരുടെയും പെരുമാറ്റച്ചട്ടത്തിന് എതിരായി പൊലീസുകാരന് പ്രവര്‍ത്തിച്ചതായി വ്യക്തമായിട്ടുണ്ട്. സംഭവത്തില്‍ അന്വേഷണം നടക്കുകയാണ്. ആവശ്യമായ നിയമനടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. മന്ത്രാലയം ട്വീറ്റ് ചെയ്തു.
Concerning circulated video about heated argument between a traffic policeman & a driver: the behaviour of the policeman shown in the video is rejected & is against the principles of the Interior Ministry and the Police Code of Conduct. An investigation launched for legal steps
— Ministry of Interior (@moi_bahrain) October 28, 2020