സവർണ സംവരണത്തിലെ ശുഷ്‌കാന്തി ഇടതുപക്ഷത്തിന്റെ സവർണ വിധേയത്വം വെളിപ്പെടുന്നതെന്ന് യൂത്ത് ഇന്ത്യ ബഹ്റൈൻ

youth india
മനാമ: സകല കീഴ്വഴക്കങ്ങളും മറികടന്ന് തിരക്കിട്ട്  ഇടതു പക്ഷ സർക്കാർ കേരളത്തിൽ നടപ്പാക്കിയ സാമ്പത്തിക സംവരണം എന്ന സവർണ സംവരണം ഇടതു പക്ഷത്തിന്റെ സവർണ വിധേയത്വം വെളിപ്പെടുത്തുന്നതാണെന്നു യൂത്ത് ഇന്ത്യ പ്രസിഡന്റ് അനീസ് വി കെ. സവർണ സംവരത്തിന് ഇടതു കയ്യൊപ്പ്  എന്ന വിഷയത്തിൽ യൂത്തു ഇന്ത്യ സംഘടിപ്പിച്ച ഓൺലൈൻ സെമിനാർ ഉദ്ഘാടനം ചെയ്യുക യായിരുന്നു അദ്ദേഹം.
അടിച്ചമർത്തപ്പെട്ട ദളിത് പിന്നോക്ക വിഭാഗങ്ങളെ ഉയർത്തിക്കൊണ്ട് വരാൻ അനേകായിരം കടലാസു പദ്ധതികളും കമ്മീഷനുകളും ഉണ്ടായെങ്കിലും നടപടികൾ ഉണ്ടാക്കുന്നതിൽ അയിത്തവും അമാന്തവും  കാണിക്കുന്ന ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വത്തിന്റെ യും അധികാര സംവിധാനങ്ങളുടെയും സവർണ അടിമത്തത്തിന്റെ വ്യക്തമായ തെളിവാണ് സാമ്പത്തിക സംവരണം എന്ന പേരിൽ നടപ്പാക്കിയ സവർണ സംവരണം. സാമ്പത്തിക പിന്നോക്കാവസ്ഥ എല്ലാ ജാതി, വിഭാഗങ്ങളിലും ഉണ്ട് എന്നിരിക്കെ സവര്ണരിലെ സാമ്പത്തിക പിന്നാക്കാവസ്ഥ മാത്രം ഭരണ കൂടത്തിന്റെ മുഖ്യ പരിഗണയാവുന്നത് ഇടതു പക്ഷം എങ്ങോട്ടാണ് ചായുന്നത് എന്നതിന്റെ തെളിവാണെന്നും സെമിനാര് വിലയിരുത്തി.
സാമൂഹ്യ ശാസ്ത്രജ്ഞനും  യുഎസ് പ്രവാസിയുമായ ഡോ. ക്ലമന്റ് ലോപ്പസ് , സാമൂഹ്യ ഗവേഷകനും മാധ്യമ പ്രവർത്തകനുമായ  സി. അഹ്മദ് ഫായിസ്, എന്നിവർ വിഷയങ്ങൾ അവതരിപ്പിച്ചു. യൂത്ത് ഇന്ത്യ കേന്ദ്ര കമ്മിറ്റി അംഗമായ അനീസ് സി പി  മോഡറേറ്റർ ആയ പരിപാടിയിൽ യൂനുസ് സലിം സ്വാഗതവും, ജുനൈദ് കായണ്ണ  നന്ദിയും പറഞ്ഞു.
Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!