bahrainvartha-official-logo
Search
Close this search box.

ബഹ്റൈനിൽ വാക്സിൻ സ്വീകരിക്കാൻ ഇനി ‘ബി അവയർ’ ആപ്പ് വഴിയും രെജിസ്റ്റർ ചെയ്യാം; സർട്ടിഫിക്കറ്റ് ഡൗൺലോഡ് ചെയ്യാനും സൗകര്യം

received_693761364647659

മനാമ: കോവിഡ് പ്രതിരോധത്തിനായി ബഹ്റൈൻ വികസിപ്പിച്ച ‘ബി അവയർ’ ആപ്ലിക്കേഷൻ വഴി ഇനി മുതൽ വാക്സിനേഷനും രജിസ്റ്റർ ചെയ്യാമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.

അതേ ആപ്ലിക്കേഷനിലൂടെ തന്നെ രണ്ടാം ഡോസിൻ്റെ വാക്സിനേഷൻ തിയതിയും, വാക്സിനേഷൻ സർട്ടിഫിക്കറ്റും, ബന്ധപ്പെട്ട മറ്റു വിവരങ്ങളും ലഭ്യമാകുമെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. നേരത്തെ പി സി ആർ, ആൻറിജൻ ടെസ്റ്റ് റിസൽട്ടുകളും ടെസ്റ്റ് നെഗറ്റീവ് സർട്ടിഫിക്കറ്റുകളും ആപ്പിലൂടെ ലഭ്യമാക്കിയിരുന്നു.

കോവിഡ് 19 വാക്സിനേഷനായുള്ള രജിസ്‌ട്രേഷൻ ആപ്ലിക്കേഷൻ വഴി ആക്കുന്നത് വാക്സിനേഷൻ നടപടികൾ വേഗത്തിൽ ആക്കുമെന്നും രാജ്യത്തിന്റെ വാക്സിനേഷൻ കാംപെയിന് ഇതൊരു പുതിയ ചുവടുവെപ്പായിരിക്കുമെന്നും ആരോഗ്യ മന്ത്രാലയം പറഞ്ഞു.

പ്രതിരോധ വാക്സിൻ സ്വീകരിക്കാൻ https://healthalert.gov.bh/en/category/vaccine എന്ന ലിങ്ക് വഴിയായിരുന്നു നിലവിൽ രെജിസ്ട്രേഷൻ നടന്നു വന്നിരുന്നത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!