bahrainvartha-official-logo
Search
Close this search box.

കേരളത്തിൽ കോവിഡ് രോഗികളുടെ എണ്ണം രണ്ടാഴ്ച കൊണ്ട് ഇരട്ടിയാകും: ആരോഗ്യവകുപ്പ്

corona

തിരുവനന്തപുരം: കോവിഡ് രോഗികളുടെ എണ്ണം രണ്ടാഴ്ച കൊണ്ട് ഇരട്ടിയാകുമെന്ന് ആരോഗ്യവകുപ്പിന്‍റെ മുന്നറിയിപ്പ്. രാജ്യത്ത് കൊവിഡ് ഭീതിയൊഴിയുമ്പോൾ കേരളത്തിൽ വീണ്ടും കടുത്ത ആശങ്കയാണ് നേരിടുന്നത്. വരാനിരിക്കുന്നത് അതിനിര്‍ണായക ദിനങ്ങളാണെന്ന് ആരോഗ്യവകുപ്പ്. വരും ദിവസങ്ങളിൽ കര്‍ശന നിയന്ത്രണങ്ങൾ ഏര്‍പ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.

ദിനംപ്രതിയുള്ള രോഗികളുടെ എണ്ണം 6600 മുതൽ 7400 വരെ ഉയരും. മരണ നിരക്ക് ഉയർന്നേക്കില്ലെന്ന കണക്ക് കൂട്ടൽ മാത്രമാണ് ആശ്വാസകരം. പരിശോധനകളുടെ എണ്ണം കുറച്ചതും ജാഗ്രത കൈവിട്ടതുമാണ് കേരളത്തിന് തിരിച്ചടിയായതെന്നാണ് ആരോഗ്യ വിദഗ്ധരുടെ അഭിപ്രായം. ലോക്ക് ഡൗൻ ഇളവുകൾ പൂർണ തോതിൽ ആയതോടെ ഒക്ടോബർ മുതൽ ഇതുവരെ ശരാശരി ടെസ്റ്റ് പൊസിറ്റിവിട്ടി നിരക്ക് 10ന് മുകളിലാണ് രേഖപ്പെടുത്തിയത്. രോഗവ്യാപനം കൂടുന്ന സാഹചര്യത്തിലാണ് സർക്കാർ വീണ്ടും നിയന്ത്രണങ്ങൾ കടുപ്പിക്കാനുള്ള തീരുമാനമെടുത്തത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!