മുഹറഖ്‌ മലയാളി സമാജം മെഗാ മെഡിക്കൽ ക്യാമ്പ് ആരംഭിച്ചു

medical camp

മനാമ: മുഹറഖ് മലയാളി സമാജം ജീവകാരുണ്യ വിഭാഗം നേതൃത്വത്തിൽ മുഹറഖ്‌ അൽ ഹിലാൽ ഹോസ്പിറ്റലുമായി സഹകരിച്ചു നടത്തുന്ന രണ്ടാഴ്ച നീണ്ടു നിൽക്കുന്ന മെഗാ മെഡിക്കൽ ക്യാമ്പിനു തുടക്കമായി. കോവിഡ്‌ മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് ഹിലാൽ ഹോസ്പിറ്റലിൽ നടക്കുന്ന ക്യാമ്പിന്റെ ഉദ്ഘാടനം ഐമാക്ക് ബഹ്‌റൈൻ ചെയർമാൻ ശ്രീ ഫ്രാൻസിസ് കൈതാരത്ത് നിർവ്വഹിച്ചു. മുഹറഖ്‌ മലയാളി സമാജം പ്രസിഡന്റ് ശ്രീ അൻവർ നിലമ്പൂർ അധ്യക്ഷൻ ആയിരുന്നു. സെക്രട്ടറി ശ്രീ ആനന്ദ് വേണുഗോപാൽ സ്വാഗതം ആശംസിച്ച യോഗത്തിൽ രക്ഷാധികാരി ശ്രീ എബ്രഹാം ജോൺ, ഉപദേശക സമിതി അംഗം ശ്രീ മുഹമ്മദ് റഫീഖ്, മുൻ പ്രസിഡന്റ് ശ്രീ അനസ്‌ റഹിം, ഹോസ്പിറ്റൽ പ്രതിനിധികളായ ശ്രീ ഗിരീഷ്‌, ശ്രീ ജിജോ എബ്രഹാം ,എം എം എസ് ജോ.സെക്രട്ടറി ശ്രീ ലത്തീഫ് കോളിക്കൽ, എന്റെർറ്റൈന്റ്മെന്റ് സെക്രട്ടറി ശ്രീ സജീവൻ വടകര, ജീവകാരുണ്യ വിംഗ് കൺവീനർ ശ്രീ മുജീബ് വെളിയൻകോട് എന്നിവർ സംസാരിച്ചു. ട്രഷറർ അബ്ദുൽ റഹുമൻ നന്ദി പറഞ്ഞു. ഫെബ്രുവരി 14 വരെയാണ് ക്യാമ്പ്. ടോട്ടൽ കോളസ്ട്രോൾ, ബ്ലേഡ് ഷുഗർ, ബിപി, കിഡ്നി സ്‌ക്രീനിങ് തുടങ്ങിയ ടെസ്റ്റുകൾ ക്യാമ്പിൽ ഉണ്ടായിരിക്കും.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!