തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദി ഞായറാഴ്ച കേരളത്തിലെത്തും. അദ്ദേഹം ബിപിസിഎല്‍ പ്ലാന്റിന്റെ ഉദ്ഘാടനം നിർവഹിക്കും. ഞായറാഴ്ച കേരളത്തിലെത്തുന്ന പ്രധാനമന്ത്രി കൊച്ചിയിലെ ബിജെപി യോഗത്തിലും പങ്കെടുക്കുമെന്നാണ് സൂചന. തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് തൊട്ടുമുമ്പാണ് പ്രധാനമന്ത്രി കേരളത്തില്‍ എത്തുന്നത്. ചെന്നൈയിൽ നിന്നാവും അദ്ദേഹം കൊച്ചിയിലെത്തുക.
ഔദ്യോഗിക പരിപാടികള്‍ക്കുശേഷം ബിജെപിയുടെ മുതിര്‍ന്ന നേതാക്കള്‍ പങ്കെടുക്കുന്ന യോഗത്തില്‍ പ്രധാനമന്ത്രി പങ്കെടുത്തേക്കുമെന്നാണ് പുറത്തുവരുന്ന വിവരം. കേരളത്തിലെ തിരഞ്ഞെടുപ്പ് ഒരുക്കങ്ങളുടെ പുരോഗതി അദ്ദേഹത്തെ നേരിട്ട് ധരിപ്പിക്കുന്നതിനുള്ള മുന്നൊരുക്കങ്ങള്‍ സംസ്ഥാന നേതൃത്വം നടത്തും. ഈ മാസം 14 ന് ബിജെപിയുടെ കോര്‍ കമ്മിറ്റി യോഗം വിളിച്ചിട്ടുണ്ട്. കോര്‍കമ്മിറ്റിയില്‍ പ്രധാനമന്ത്രി പങ്കെടുത്താല്‍ തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ നടക്കുന്നതിനിടെയുള്ള സുപ്രധാന സന്ദര്‍ശനമായി ഞായറാഴ്ചത്തേത് മാറും.