bahrainvartha-official-logo
Search
Close this search box.

കോവിഡ് ടെസ്റ്റ് – പ്രവാസി വിരുദ്ധ നിയമം തിരുത്തണമെന്ന് സോഷ്യൽ വെൽഫെയർ അസോസിയേഷൻ പ്രവർത്തക സംഗമം

SWA G Body
മനാമ: കോവിഡ് മഹാമാരിയില്‍ ജീവിതം ദുസ്സഹമായ രാജ്യത്തെ ജനങ്ങളുടെ ദൈനംദിന ജീവിതം പോലും പ്രയാസകരമാക്കി ദിവസേനയെന്നോണം പെട്രോൾ, ഡീസൽ, പാചകവാതക വില വർധിപ്പിച്ച്  ജനങ്ങളെ കൊള്ളയടിക്കുന്ന കേന്ദ്ര സർക്കാരിനെതിരെ ജനാധിപത്യത്തിലും മതേതരത്തിലും വിശ്വസിക്കുന്ന ആളുകളുടെ യോജിച്ച മുന്നേറ്റം ഉണ്ടാകണം എന്ന് വെൽഫെയർ പാർട്ടി ദേശീയ സെക്രട്ടറി റസാഖ് പാലേരി അഭിപ്രായപ്പെട്ടു. സോഷ്യൽ വെൽഫെയർ അസോസിയേഷൻ പ്രവർത്തക സംഗമം ഉത്‌ഘാടനം ചെയ്ത് സംസാരിക്കുകായായിരുന്നു അദ്ദേഹം. കൃഷിഭൂമിയിലുള്ള അവകാശവും വിളവുൽപ്പാദന കൃഷിരീതികളുടെ തെരഞ്ഞെടുപ്പിൻ്റെ മേലുള്ള നിയന്ത്രണവും കർഷകർക്ക് ജീവൻ പോലെ പ്രധാനമാണ്. അവരുടെ കൃഷിയിടത്തിലേക്ക് വിപണി രൂപത്തിൽ കോർപറേറ്റുകൾക്ക് കടന്നു ചെല്ലാൻ അവസരമൊരുക്കുന്നത്  കർഷകരുടെ സ്വാതന്ത്ര്യത്തെയും നിലനിൽപ്പിനെയും തകർക്കും. അതുകൊണ്ട് തന്നെ കർഷക സമരത്തെ പിന്തുണക്കേണ്ടത് രാജ്യത്തെ ജനങളുടെ ബാധ്യതയാണ് എന്നും അദ്ദേഹംകൂട്ടിച്ചേർത്തു.
കേരളത്തിൽ നിയമസഭാ തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുന്ന സിപിഎം അധികാരത്തുടർച്ചക്കുവേണ്ടി തീവ്ര ഹിന്ദുത്വവത്കരണത്തെ പുൽകുന്ന കാഴ്ച ദൗർഭാഗ്യകാര്യമാണെന്ന് മുഖ്യ പ്രഭാഷണം നടത്തിയ വെൽഫെയർ പാർട്ടി സംസ്ഥാന സെക്രട്ടറി ജോസഫ് ജോൺ അഭിപ്രായപ്പെട്ടു. സംസ്ഥാന ഭരണകൂടത്തിന്റെ കെടുകാര്യസ്ഥതയും സ്വജനപക്ഷപാതവും ധൂർത്തും, വർഗീയ – വംശീയ മുദ്രാവാക്യങ്ങളിലൂടെ മറികടക്കാം എന്ന് കരുതുന്നത് മൗഢ്യമാണ് ന്നും അദ്ദേഹം പറഞ്ഞു.

ഗള്‍ഫില്‍ നിന്ന് വരുന്നവരുൾപ്പെടെയുള്ളവർക്ക് കേന്ദ്ര സർക്കാര്‍ നിർബന്ധമാക്കിയ 72 മണിക്കൂറിനിടെയുള്ള കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് പിൻവലിക്കുകയും പ്രവാസികളോട് അനുഭാവപൂർണമായ നിലപാട് സ്വീകരിക്കുകയും ചെയ്യണം എന്ന് അധ്യക്ഷത വഹിച്ച സോഷ്യൽ വെൽഫെയർ അസോസിയേഷൻ പ്രസിഡന്റ് ബദറുദ്ദീൻ പൂവാർ ആവശ്യപ്പെട്ടു. കൂടാതെ ഇന്ത്യയിൽ എത്തുന്നവർ എയർപോർട്ടിൽ വെച്ചും ടെസ്റ്റ് നടത്തണമെന്നത് പ്രവാസികളെ സംബന്ധിച്ച് അധിക ബാധ്യതയാണ്. പല ഗൾഫ് രാഷ്ട്രങ്ങളും പത്ത് വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് കോവിഡ്  നെഗറ്റീവ് സർട്ടിഫിക്കറ്റ് ഒഴിവാക്കിയത് മാതൃകയാക്കി കേന്ദ്രസർക്കാറും പ്രവാസി കുടുംബങ്ങളോട് അനുഭാവപൂർണമായ നിലപാട് സ്വീകരിക്കുകയും വാക്സിൻ എടുത്ത ആളുകൾക്ക് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഒഴിവാക്കി കൊടുക്കുകയും ചെയ്യണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സോഷ്യൽ വെൽഫെയർ അസോസിയേഷൻ ജനറൽ സെക്രട്ടറി  മുഹമ്മദ് എറിയാട് സ്വാഗതവും ഉപാധ്യക്ഷൻ  മുഹമ്മദലി മലപ്പുറം നന്ദിയും പറഞ്ഞു

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!