മനാമ: അന്താരാഷ്ട്ര വനിതാ ദിനമായ മാർച്ച് 8 ന് സ്ത്രീകൾക്ക് സർവീസ് ചാർജിൽ 50% ഇളവോടെ പണമയക്കാനുള്ള അവസരമൊരുക്കി ലുലു ഇൻ്റർനാഷണൽ എക്സ്ചേഞ്ച്. മാർച്ച് 8 ന് ലുലു മണി ആപ്പ് വഴി പണമിടപാട് നടത്തുന്ന വനിതകൾക്കാണ് സർവീസ് ചാർജിൽ 50% ഇളവ് നൽകുന്നത്. “നേതൃനിരയിലെ സ്ത്രീകൾ; കോവിഡ്-19 കാലത്ത് തുല്യഭാവി കൈവരിക്കുന്നു” എന്ന മുദ്രാവാക്യമുയർത്തുന്ന ഈ വനിതാ ദിനത്തിൽ പര്യാപ്തതയിലേക്ക് ഒരു കൈത്താങ്ങാവുക എന്ന ലക്ഷ്യത്തോടെയാണ് ഓഫർ അവതരിപ്പിച്ചിരിക്കുന്നതെന്ന് ലുലു എക്ചേഞ്ച് അധികൃതർ വ്യക്തമാക്കി. ഓഫർ ലഭ്യമാകാൻ ലുലുമണി ആപ്പ് ആൻഡ്രോയിഡ് / ഐ ഓ എസ് സ്റ്റോറുകളിൽ നിന്നും ഡൗൺലോഡ് ചെയ്യാം: https://lulu.app.link/LuLuMoneyApp