റിയാദ്: സൗദിയിലെ വിവിധ പ്രദേശങ്ങള്‍ ലക്ഷ്യമിട്ട് വീണ്ടും യെമനില്‍ നിന്ന് ഹൂതികളുടെ ആക്രമണശ്രമം. മൂന്ന് ഡ്രോണുകളും രണ്ട് ബോട്ടുകളും ലക്ഷ്യസ്ഥാനത്ത് എത്തുന്നതിന് മുൻപ് തകർത്തതായി അറബ് സഖ്യസേന അറിയിച്ചു. ദക്ഷിണ സൗദിയിലെ പ്രദേശങ്ങളില്‍ ആക്രമണം നടത്താന്‍ ലക്ഷ്യമിട്ടായിരുന്നു രണ്ട് ഡ്രോണുകള്‍ വിക്ഷേപിച്ചത്. മറ്റൊരു ഡ്രോണ്‍ ഖമീസ് മുശൈത് ലക്ഷ്യമിട്ടായിരുന്നു വന്നത്. എന്നാൽ മൂന്നു ഡ്രോണും ലക്ഷ്യസ്ഥാനത്ത് എത്തുന്നതിന് മുമ്പ് അറബ് സഖ്യസേന തകര്‍ത്തു. സ്ഫോടക വസ്തുക്കള്‍ നിറച്ച രണ്ട് ബോട്ടുകളും സേന നശിപ്പിച്ചു. രാജ്യത്തെ സാധാരണ ജനങ്ങളെ ഭീകരാക്രമണങ്ങളില്‍ നിന്ന് രക്ഷിക്കാനും അവരെ സംരക്ഷിക്കാനുമുള്ള എല്ലാ നടപടികളും സ്വീകരിക്കുമെന്ന് അറബ് സഖ്യസേന അറിയിച്ചു.