താമസരേഖ ഹാജരാക്കിയില്ലെങ്കിൽ യാത്ര മുടങ്ങും; നിബന്ധനകൾ കർശനമാക്കി എയർലൈൻസുകൾ

New Project (80)

മനാമ: ബഹ്റൈനിലേക്ക് ഉള്ള പുതിയ യാത്ര നിയന്ത്രണങ്ങളുടെ ഭാഗമായി നടപ്പിലാക്കിയ പത്ത് ദിവസത്തെ നിർബന്ധിത ക്വാറന്റൈൻ സംബന്ധിച്ച വ്യവസ്ഥകൾ എയർലൈനുകൾ കർശനമാക്കി. സ്വന്തം പേരിലോ അടുത്ത കുടുംബാംഗത്തിന്റെ പേരിലോ ഉള്ള താമസ രേഖ അല്ലെങ്കിൽ എൻ ഏച്ച് ആർ എ അംഗീകരിച്ച ഹോട്ടലുകളിൽ സ്വന്തം പേരിൽ നടത്തിയ പ്രീപെയ്ഡ് സർവീസിന്റെ രേഖ യാത്രക്കാർ ഹാജരാകണമെന്നാണ് എയർലലൈൻസ് അറിയിച്ചിരിക്കുന്നത്.

തിങ്കളാഴ്ച ബഹ്റൈനിൽ എത്തിയ നിരവധി യാത്രക്കാർ മണിക്കൂറോളം വിമാനത്താവളത്തിൽ കുടുങ്ങിയിരുന്നു. സ്വന്തം താമസ സ്ഥലത്ത് ക്വാറന്റൈനിൽ കഴിയാൻ തിരഞ്ഞെടുത്തവർക്ക് മാനദണ്ഡങ്ങൾ പ്രകാരമുള്ള താമസ രേഖകൾ ഹാജരാക്കാൻ കഴിയാതെ വന്നതാണ് പ്രശ്നമായത്. നിയന്ത്രണം പ്രാബല്യത്തിൽ വന്ന ഞായറാഴ്ച സിപിആർ ഉൾപ്പെടെ ഏതെങ്കിലും താമസസ്ഥലത്തിന്റെ വിലാസം കാണിച്ചവരെ പുറത്തിറങ്ങാൻ അനുവദിച്ചിരുന്നു. ഇപ്രകാരം തിങ്കളാഴ്ച എത്തിയ യാത്രക്കാരാണ് കുടുങ്ങിയത്.

സ്വന്തം പേരിലുള്ള താമസ രേഖകൾ ഹാജരാക്കണമെന്ന് വിമാനത്താവള ഉദ്യോഗസ്‌ഥരോട് ആരോഗ്യ മന്ത്രാലയം അധികൃതർ കർശനമായി പറഞ്ഞതോടെ ഭൂരിഭാഗം പേർക്കും മണിക്കൂറോളം പുറത്തിറങ്ങാനായില്ല. ചിലർക്ക് കമ്പനികളിൽ നിന്നുള്ള കത്ത് ഹാജരാക്കി പുറത്തിറങ്ങാൻ സാധിച്ചു. കമ്പനി താമസസ്ഥലം ഒരുക്കിയതായി കാണിച്ചിട്ടുള്ള കത്താണ് ഹാജരാക്കിയത്. ഫാമിലി വിസയിൽ വന്നവർ താമസസ്ഥലം സംബന്ധിച്ച് ഭർത്താവിന്റെ അല്ലെങ്കിൽ ഭാര്യയുടെ കത്ത് ഹാജരാക്കി പുറത്തിറങ്ങി. ഇവർ ഭർത്താവിന്റെ അല്ലെങ്കിൽ ഭാര്യയുടെ പേരിലുള്ള പാസ്പോർട്ട് തെളിവ് ഹാജരാക്കുകയും ചെയ്തു. പകുതിയോളം പേർക്ക് ഹോട്ടൽ ബുക്കിംഗ് നടത്തിയശേഷമാണ് വിമാനത്താവളത്തിന് പുറത്തിറങ്ങാൻ സാധിച്ചത്.

മതിയായ താമസ രേഖ ഹാജരാക്കാത്തതിനാൽ ഇന്ന് കോഴിക്കോട് നിന്ന് പുറപ്പെട്ട എയർ ഇന്ത്യ എക്​സ്​പ്രസ്​ വിമാനത്തിൽ യാത്ര ചെയ്യാൻ എത്തിയ നിരവധി പേർക്കും തിരിച്ചു പോകേണ്ടി വന്നു. 

 

നിലവിൽ ഇന്ത്യയിൽനിന്ന്​ വരുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്:

  1. ബഹ്‌റൈനിൽ റസിഡൻസ് പെർമിറ്റ് ഉള്ളവർക്കും ബഹ്​റൈൻ പൗരൻമാർക്കും മാത്രമാണ് യാത്രാ അനുമതി
  1. ബഹ്​റൈനിൽ 10 ദിവസത്തെ ക്വാറൻറീൻ നിർബന്ധം
  1. സ്വന്തം പേരിലോ അടുത്ത കുടുംബാംഗത്തിൻറെ പേരിലോ ഉള്ള താമസ രേഖ (ലീസ്​/റെൻറൽ എഗ്രിമെൻറ്​ അല്ലെങ്കിൽ ഇലക്​ട്രിസിറ്റി ബിൽ) ഹാജരാക്കണം. അല്ലെങ്കിൽ നാഷണൽ ഹെൽത്​ റഗുലേറ്ററി അതോറിറ്റി (എൻ.എച്ച്​.ആർ.എ) അംഗീകരിച്ച ഹോട്ടലി​ൽ റിസർവേഷൻ നടത്തിയതിൻറെ രേഖ വേണം.
  1. യാത്ര പുറപ്പെടുന്നതിന്​ 48 മണിക്കൂറിനുള്ളിലെ പിസിആർ നെഗറ്റിവ് സർട്ടിഫിക്കറ്റ് വേണം. അതിൽ ക്യൂ.ആർ കോഡ്​ സ്​കാൻ ചെയ്യാൻ കഴിയുന്നതാണെന്ന്​ ഉറപ്പു വരുത്തണം
  1. ബഹ്​റൈനിൽ എത്തുമ്പോൾ എയർപോർട്ടിൽവെച്ചും തുടർന്ന്​ 10ാം ദിവസവും കോവിഡ്​ ടെസ്​റ്റ്​ ​നടത്തണം. ഇതിന്​ Be Aware ആപ്പ് വഴി 36 ദിനാർ അടക്കണം. ഇല്ലെങ്കിൽ ഈ തുക കൈവശം കരുതണം.
  1. ബഹ്​റൈനിൽ കോവിഡ്​ വാക്​സിൻ സ്വീകരിച്ചവർക്കും ഈ നിബന്ധനകൾ ബാധകമാണ്.
  2. അംഗീകാരമുള്ള ഹോട്ടലുകളുടെ വിവരങ്ങൾ www.nhra.bh എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്
Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!