bahrainvartha-official-logo
Search
Close this search box.

കെ.സി.എ ഓണാഘോഷം സ്വാഗത സംഘം രൂപവത്കരിച്ചു

WhatsApp Image 2021-08-08 at 8.36.59 AM

മനാമ: ബഹ്‌റൈന്‍ കേരള കാത്തലിക് അസോസിയേഷന്‍ (കെ.സി.എ) വിപുലമായ ഓണാഘോഷ പരിപാടികളുടെ നടത്തിപ്പിനായി സ്വാഗത സംഘം രൂപവത്കരിച്ചു. ഓണാഘോഷ കമ്മിറ്റി കണ്‍വീനര്‍ ആയി ഷിജു ജോണിനെയും ഓണ സദ്യ കണ്‍വീനര്‍ ആയി ബാബു വര്‍ഗീസിനെയും തിരഞ്ഞെടുത്തു.

കോര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ സേവി മാതുണ്ണി അദ്ധ്യക്ഷനായി ചേര്‍ന്ന യോഗത്തില്‍ മുന്‍ പ്രസിഡന്റുമാരായ വര്‍ഗീസ് കാരക്കല്‍, എബ്രഹാം ജോണ്‍, ലിയോ ജോസഫ്, കെ പി ജോസ്, എന്നിവരും വൈസ് പ്രസിഡന്റ് ജോഷി വിതയത്തില്‍, ചാരിറ്റി കണ്‍വീനര്‍ പീറ്റര്‍ സോളമന്‍, ജിന്‍സണ്‍ പുതുശ്ശേരി, സോയ് പോള്‍, എന്നിവരടങ്ങിയ എക്‌സ്‌കോം അംഗങ്ങളും കെ.സി.എ അംഗങ്ങളും സംബന്ധിച്ചു. ഓണാഘോഷ പരിപാടികള്‍ക്ക് വിനോദ് ഡാനിയേല്‍, ക്രിസ്റ്റോ ജോസഫ്, മനോജ് മാത്യു എന്നിവരടങ്ങിയ ഓണാഘോഷ കമ്മിറ്റി നേതൃത്വം നല്‍കും.

യൂട്യൂബ്, ഫേസ്ബുക് വഴിയുള്ള ഓണ്‍ലൈന്‍ പരിപാടികള്‍ക്ക് ജോബി ജോസ്, അശോക് മാത്യു, ജോബി ജോര്‍ജ്, ജോയല്‍ ജോസ്, ജൂലിയറ്റ് തോമസ് എന്നിവര്‍ നേതൃത്വം നല്‍കും. ഇന്ത്യന്‍ ഡിലൈറ് റെസ്റ്റോറന്റുമായി സഹകരിച്ചു കൊണ്ട് ഓഗസ്റ്റ് 27 ന് അംഗങ്ങള്‍ക്കായി ഓണ സദ്യ സംഘടിപ്പിക്കും.

10 ദിവസം നീണ്ടു നില്‍ക്കുന്ന ആഘോഷ പരിപാടികള്‍ കോവിഡ് നിബന്ധനകള്‍ക്ക് അനുസൃതമായിട്ടായിരിക്കും സംഘടിപ്പിക്കുകയെന്നു പ്രസിഡന്റ് റോയ് സി ആന്റണിയും ജനറല്‍ സെക്രട്ടറി വിനു ക്രിസ്റ്റിയും അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!