bahrainvartha-official-logo
Search
Close this search box.

ഫ്രന്റ്സ് സോഷ്യൽ അസോസിയേഷൻ വനിതാവിഭാഗം ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു

PHOTO (6)

മനാമ: ഫ്രന്റ്സ് സോഷ്യൽ അസോസിയേഷൻ ‌വനിതാവിഭാഗം ‌മനാമ ഏരിയ ബോധവത്ക്കരണ ക്ലാസ് സംഘടിപ്പിച്ചു. “കോവിഡാനന്തര ആരോഗ്യ പരിരക്ഷ” എന്ന വിഷയത്തിൽ അമേരിക്കൻ മിഷൻ ഹോസ്പിറ്റലിലെ ഇന്റേണൽ മെഡിസിൻ ഫിസിഷ്യൻ, സ്പെഷ്യലിസ്റ്റ് അനൂപ് അബ്ദുല്ല ക്ലാസെടുത്തു. കോവിഡ് ലോകമാകെയുള്ള മനുഷ്യരെ മാനസികമായും ശാരീരികമായും വല്ലാതെ തളർത്തിക്കൊണ്ടിരിക്കുകയാണെന്നും പ്രവാസികളെയാണ് അതേറ്റവും കൂടുതൽ ബാധിച്ചിരിക്കുന്നതെന്നും അദ്ദേഹം സംസാരത്തിൽ പറഞ്ഞു. കോവിഡ് വന്ന് കഴിഞ്ഞ് മാസങ്ങളോളം ക്ഷീണം അനുഭവപ്പെടുന്നുവെന്നും ഉറക്കക്കമില്ലായ്മയാണ് അതിൽ പ്രധാനമെന്നും ഇത് പിന്നീട് മാനസിക ആരോഗ്യത്തെ ബാധിക്കുന്നുവെന്നും ഇതിനൊക്കെയുള്ള പരിഹാരം സാവധാനത്തിലുള്ള വ്യായാമമുറകളിലൂടെ മനസ്സിനെ പോസിറ്റീവ് എനർജ്ജിയിലേക്ക് തിരികെ
കൊണ്ട് വരികയാണ് വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പരിപാടിയിൽ പങ്കെടുത്തവരുടെ സംശയങ്ങൾക്കുള്ള മറുപടി അദ്ദേഹം നൽകി. ഏരിയ പ്രസിഡന്റ് റഷീദ സുബൈർ അദ്ധ്യക്ഷത വഹിച്ച പരിപാടിയിൽ പ്രോഗ്രാം കൺവീനർ നൂറ ഷൗക്കത്തലി സ്വാഗതം പറഞ്ഞു. സെക്രട്ടറി ഫസീല ഹാരിസ് നന്ദിയും അമൽ സുബൈർ പ്രാർത്ഥന ഗീതം ആലപിക്കുകയും ചെയ്തു. ഡോക്ടർക്കുള്ള ഉപഹാരം ഫ്രന്റ്സ് ഏരിയ പ്രസിഡന്റ് റഷീദ സുബൈർ കൈമാറി .

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!