മനാമ: നിയമലംഘനം നടത്തിയ മൽകിയ്യയിലെ ജ്വല്ലറി അടച്ചുപൂട്ടാൻ വാണിജ്യ-വ്യവസായ-ടൂറിസം മന്ത്രാലയത്തിലെ പരിശോധനവിഭാഗം തീരുമാനിച്ചു. ഉപഭോക്താക്കളിൽനിന്ന് സ്ഥാപനത്തിനെതിരെ വ്യാപക പരാതി ഉയർന്നതിനെ തുടർന്നാണ് നടപടി.
ആഭരണങ്ങൾ വാങ്ങാൻ പണം നൽകിയ ഉപഭോക്താക്കൾക്ക് അവ എത്തിച്ചുനൽകിയില്ലെന്നാണ് പരാതി. ഉപഭോക്താക്കളെ കബളിപ്പിക്കൽ തുടർന്ന പശ്ചാത്തലത്തിലാണ് നടപടി. സ്ഥാപനത്തിെൻറ ലൈസൻസ് പിൻവലിച്ച് ഉടമക്കെതിരെ കേസെടുത്തു.