മനാമ: ബഹ്റൈനില്‍ കോവിഡ്-19 ബാധിതരായ 2,749 പേര് കൂടി രോഗ മുക്തരായി. ഇതോടെ രാജ്യത്ത് ആകെ രോഗമുക്തരായവരുടെ എണ്ണം 508,794 ആയി ഉയർന്നു. അതേസമയം മാർച്ച് 7ന് 24 മണിക്കൂറിനിടെ 7,864 പേരിൽ നടത്തിയ പരിശോധനയിൽ പുതുതായി 1,699 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
നിലവില്‍ 18,581 പേരാണ് രാജ്യത്ത് കോവിഡ്-19 ബാധിതരായി കഴിയുന്നത്. ചികിത്സയിലുള്ളവരിൽ 11 പേരുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്. ഇന്നലെ മരണപ്പെട്ട ഒരാളടക്കം 1,459 പേർക്കാണ് ഇതുവരെ ആകെ രാജ്യത്ത് വൈറസ് ബാധയിൽ ജീവൻ നഷ്ടമായത്. 9,461,498 പരിശോധനകളാണ് ഇതുവരെ നടത്തിയിട്ടുള്ളത്.
പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമായി പുരോഗമിക്കുന്നതിനൊപ്പം കൂടുതൽ പേരിലേക്ക് പരിശോധനകൾ വ്യാപിപ്പിക്കുന്നതും വാക്സിനേഷനും തുടരുകയാണ്. 1,231,497 പേർ ഇതുവരെ ഓരോ ഡോസും 1,213,430 പേർ രണ്ട് ഡോസും 967,049 പേർ ബൂസ്റ്റർ ഡോസും വാക്സിൻ സ്വീകരിച്ചിട്ടുണ്ട്.