bahrainvartha-official-logo
Search
Close this search box.

മുതിർന്ന കോൺഗ്രസ് നേതാക്കളുടെ വിയോഗത്തിൽ ഒ.ഐ.സി.സി കോഴിക്കോട് ജില്ലാ കമ്മിറ്റി അനുശോചിച്ചു

jpg_20220327_115945_0000

മനാമ: കോഴിക്കോട് ജില്ലാ കോൺഗ്രസ്സ് കമ്മിറ്റിയുടെ മുൻ പ്രസിഡൻ്റ് യു. രാജീവൻ മാസ്റ്ററുടെയും, മുതിർന്ന കോൺഗ്രസ്സ് നേതാവും മുൻ M L A യും, M P യുമായിരുന്ന തലേക്കുന്നിൽ ബഷീർ എന്നിവരുടെ നിര്യാണത്തിൽ ബഹ്റൈൻ ഒ.ഐ.സി.സി കോഴിക്കോട് ജില്ലാ കമ്മിറ്റി അനുശോചിച്ചു. പ്രസ്തുത യോഗത്തിൽ ബഹ്റൈൻ ഒ.ഐ.സി.സി കോഴിക്കോട് ജില്ലാ കമ്മിറ്റി പ്രസിഡൻ്റ് ഷമീം കെ.സി അധ്യക്ഷത വഹിച്ചു. കോഴിക്കോട് ജില്ലാ കോൺഗ്രസ്സ് കമ്മിറ്റിയുടെ പ്രസിഡൻ്റ് അഡ്വ: പ്രവീൺ കുമാർ അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്തു സംസാരിച്ചു.

കോഴിക്കോട് ജില്ലാ കോൺഗ്രസ്സ് കമ്മിറ്റിയുടെ അധ്യക്ഷൻ എന്ന നിലയിൽ തൻ്റെ ശക്തനായ മുൻഗാമി എന്നതിലുപരി എനിക്ക് വ്യക്തിപരമായി നഷ്ട്ടപ്പെട്ടത് ജ്യേഷ്ഠ സഹോദരനെയാണ്. ഞാൻ കോൺഗ്രസ്സ് രാഷ്ടീയത്തിലേക്ക് കടന്നു വന്ന കാലം മുതൽ എനിക്ക് വേണ്ട മാർഗ്ഗ നിർദ്ദേശങ്ങളും, പിന്തുണയും നൽകിയിരുന്ന വ്യക്തിത്വമായിരുന്നു യു.രാജീവൻ മാസ്റ്റർ എന്നും പ്രവീൺ കുമാർ അനുസ്മരിച്ചു.

അത് പോലെ തന്നെ മുതിർന്ന കോൺഗ്രസ്സ് നേതാവായ തലേക്കുന്നിൽ ബഷീർ സാഹിബിൻ്റെ നിര്യാണത്തിലൂടെ രാഷ്ടീയ, സാമൂഹ്യ, സാംസ്കാരിക രംഗത്ത് ഉറച്ച നിലപാടുകൾ ഉയർത്തി പിടിച്ച ആദർശവനായ ഒരു രാഷ്ടീയ നേതാവിനെയാണ് കോൺഗ്രസ്സ് പ്രസ്ഥാനത്തിന് നഷ്ട്ടപ്പെട്ടതെന്ന് യോഗത്തിൽ ഒ.ഐ.സി.സി.മിഡിലീസ്റ്റ് കൺവീനർ രാജു കല്ലുംപുറം അനുസ്മരണ സമ്മേളനത്തിൽ മുഖ്യ പ്രഭാഷണത്തിലുടെ അനുസ്മരിച്ചു. ബഹ്റൈൻ ഒ.ഐ.സി.സി. ദേശീയ പ്രസിഡൻ്റ് ബിനു കുന്നന്താനം, ദേശീയ കമ്മിറ്റി ജനറൽ സെക്രട്ടറി ഗഫൂർ ഉണ്ണികുളം, ദേശീയ കമ്മിറ്റി വൈസ് :പ്രസിഡൻ്റ് ലത്തീഫ് ആയഞ്ചേരി എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി.

പ്രസ്തുത യോഗത്തിൽ ബഹ്റൈൻ ഒ.ഐ.സി.സി. കോഴിക്കോട് ജില്ലാ കമ്മിറ്റി വൈ :പ്രസിഡൻ്റുമാരായ ഗിരീഷ് കാളിയത്ത്, രഞ്ജൻകച്ചേരി, സുരേഷ് മണ്ടോടി മറ്റു ജില്ലാ കമ്മിറ്റി ഭാരവാഹികളായ ജാലിസ് കുന്നത്ത് കാട്ടിൽ, ശ്രീജിത്ത് പനായി, റിജിത്ത് മൊട്ടപ്പാറ, റഷീദ് മുയിപ്പോത്ത് എന്നിവർ സംബന്ധിച്ചു. അനുസ്മരണ സമ്മേളനത്തിൽ ഒ.ഐ.സി.സി. കോഴിക്കോട് ജില്ലാ കമ്മിറ്റി ജനറൽ സെക്രട്ടറി ബിജു ബാൽ സി.കെ. സ്വാഗതം പറഞ്ഞു. വൈ: പ്രസിഡൻ്റ് സുമേഷ് ആനേരി നന്ദി രേഖപ്പെടുത്തി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!