bahrainvartha-official-logo
Search
Close this search box.

സ്‌കൂൾ പൂന്തോട്ടത്തിലെ കലാ സൃഷ്ടിയിൽ ഇന്ത്യൻ സ്‌കൂൾ ബഹ്റൈന് ഒന്നാം സ്ഥാനം

received_419133750020962
മനാമ: ബഹ്‌റൈൻ ഗാർഡൻ ക്ലബ്  വാർഷിക പുഷ്പ-പച്ചക്കറി പ്രദർശനത്തോടനുബന്ധിച്ച് നടന്ന ‘സ്‌കൂൾ പൂന്തോട്ടത്തിലെ മികച്ച കലാപ്രദർശനം’ മത്സരവിഭാഗത്തിൽ  ഒന്നാം സമ്മാനം ഇന്ത്യൻ സ്‌കൂൾ ബഹ്‌റൈൻ കരസ്ഥമാക്കി. ഈ വിഭാഗത്തിൽ വിദ്യാർത്ഥികളോട് സ്കൂൾ പൂന്തോട്ടത്തിൽ മൊസൈക് കലാസൃഷ്ടികൾ നിർമ്മിക്കാൻ ആവശ്യപ്പെട്ടിരുന്നു. ബഹ്‌റൈൻ ദേശീയ മൃഗമായ അറേബ്യൻ ഓറിക്‌സ്, ഇന്ത്യൻ ദേശീയ മൃഗം ബംഗാൾ കടുവ എന്നിവയുടെ മൊസൈക് ആർട്ട്‌വർക്കുകളും ഇസ  ടൗൺ കാമ്പസിലെ സ്‌കൂൾ പൂന്തോട്ടത്തിലെ മരങ്ങളിൽ നടത്തിയ കലാസൃഷ്ടികളും മത്സരത്തിൽ സ്‌കൂളിന് ഒന്നാം സമ്മാനം നേടിക്കൊടുത്തു. കലാധ്യാപകനായ ദീപക്  അമ്പലപറമ്പത്ത്  മാർഗ നിർദേശം  നൽകി. സമ്മാനാർഹമായ ടീമിൽ സ്‌കൂൾ വിദ്യാർത്ഥികളായ  ദീപൻഷു  നായക് (VII-W), സാന്ദ്ര ശ്യാം (VI-Q), ത്രിദേവ് കരുണ് (VI-E), അസിത ജയകുമാർ (VIII -S), ധനശ്യാം (VII-N), പ്രൻഷു സൈനി (VII-B), ആയുഷ് കെഎ (IV-A), സച്ചിത് പില്ലേവാർ (IV-T), ആഗ്നൽ പ്രിൻസ് ലോബോ (IV-U), ഹർനീത് കൗർ (VS) എന്നിവർ ഉൾപ്പെടുന്നു. തുടർച്ചയായി മൂന്നാം തവണയാണ് ഇന്ത്യൻ സ്‌കൂൾ  ഒന്നാം സമ്മാനം നേടുന്നത്.

ഗൾഫ് ഹോട്ടൽ അൽ ദന ഹാളിൽ നടന്ന ബഹ്‌റൈൻ ഗാർഡൻ ക്ലബ്ബിന്റെ  സമ്മാന വിതരണ ചടങ്ങിൽ ഇന്ത്യൻ സ്‌കൂളിനെ  പ്രതിനിധീകരിച്ച് പ്രധാന അധ്യാപിക പാർവതി ദേവദാസ് ട്രോഫി ഏറ്റുവാങ്ങി. നാഷണൽ ഇനിഷ്യേറ്റീവ് ഫോർ അഗ്രികൾച്ചറൽ ഡെവലപ്‌മെന്റ് സെക്രട്ടറി ജനറൽ ശൈഖ മാറം  ബിൻത് ഈസ അൽ ഖലീഫ വിജയികൾക്ക് ട്രോഫി സമ്മാനിച്ചു. റിഫ വ്യൂസ് ഫിനാൻസ് ആൻഡ് അഡ്മിനിസ്‌ട്രേഷൻ ഡയറക്ടർ അബ്ദുൽ റഹീം ഹാജിയുടെ സന്നിഹിതനായിരുന്നു. ഇന്ത്യൻ സ്‌കൂൾ  ചെയർമാൻ പ്രിൻസ് എസ് നടരാജൻ,  സെക്രട്ടറി സജി ആന്റണി, പ്രിൻസിപ്പൽ വി ആർ പളനിസ്വാമി എന്നിവർ ജേതാക്കളെ അഭിനന്ദിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!