മനാമ: ഗൾഫ് പ്രവാസ ലോകത്തെ മലയാളി വനിതകളുടെ കൂട്ടായ്മയായ മലയാളി മോംസ് മിഡിൽ ഈസ്റ്റ്(MMME) ൻറെ ബഹ്റൈൻ ചാപ്റ്റർ ഇഫ്താർ സംഗമം സംഘടിപ്പിച്ചു. ബു അലി ഇന്റർനാഷണൽ ഹോട്ടലിൽ വച്ച് നടന്ന സംഗമത്തിൽ അമ്മമാരും കുട്ടികളുമായി നിരവധി പേർ പങ്കെടുത്തു. ഭാരവാഹികളായ ഷെറീൻ, ഷബ്ന അനബ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. ഷഫീല യാസിർ, ഷിഫാ സുഹൈൽ എന്നിവർ പങ്കെടുത്തവർക്ക് നന്ദി രേഖപ്പെടുത്തി.