bahrainvartha-official-logo
Search
Close this search box.

സേവ് സോയിൽ കാമ്പയിനിൽ പങ്കാളികളായി ഇന്ത്യൻ സ്‌കൂൾ വിദ്യാർത്ഥികളും

IMG_4470

മനാമ: മണ്ണ് നശീകരണത്തെക്കുറിച്ച് പുതിയ തലമുറയെ ബോധവൽക്കരിക്കുന്നതിന്റെ ഭാഗമായി സേവ് സോയിൽ മൂവ്മെന്റ് സെഷൻ ഇന്ത്യൻ സ്‌കൂളിൽ നടന്നു. മണ്ണ് സംരക്ഷിക്കുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കുകയായിരുന്നു ലക്ഷ്യം. ആത്മീയ ആചാര്യനായ സദ്ഗുരു ആരംഭിച്ച സേവ് സോയിൽ മൂവ്മെന്റ് ലോകമെമ്പാടുമുള്ള പൗരന്മാരെ അവരുടെ രാജ്യങ്ങളിലെ കൃഷിയോഗ്യമായ മണ്ണിന്റെ നാശം തടയുന്നതിന് വേണ്ടി അണിനിരത്താൻ ലക്ഷ്യമിടുന്നു.

അനിയന്ത്രിതമായ വനനശീകരണവും നഗരവൽക്കരണവും, വ്യാവസായിക മലിനീകരണവും സുസ്ഥിരമല്ലാത്ത കാർഷിക രീതികളും കാരണം ലോകമെമ്പാടുമുള്ള മണ്ണിന്റെ പകുതിയും ഇതിനകം നശിച്ചുകഴിഞ്ഞു. ഈ നഷ്ടം ഭക്ഷ്യ ഗുണനിലവാരവും വിതരണവും, ജല സുരക്ഷയും ജൈവവൈവിധ്യവും, കാലാവസ്ഥയുമായി ബന്ധപ്പെട്ട അപകടസാധ്യതകളും വർദ്ധിപ്പിക്കുകയും ഉപജീവനമാർഗ്ഗം, സംഘർഷം, കുടിയേറ്റം എന്നിവയ്ക്ക് കാരണമാവുകയും ചെയ്യും. കാർഷിക രീതികളിൽ ഒരു മാറ്റം ഇത്രയധികം അടിയന്തിരമായിരുന്നില്ല. കഴിഞ്ഞ 70 വർഷത്തിനിടെ ഉണ്ടായ മണ്ണിന്റെ നശീകരണത്തിന്റെ തോത് ഭയാനകമാണ്. കഴിഞ്ഞ 50 വർഷത്തിനിടെ മണ്ണിലെ ജൈവാംശത്തിന്റെ അളവ് ഏകദേശം 80% കുറഞ്ഞു. ഇങ്ങനെ തുടർന്നാൽ ഈ നൂറ്റാണ്ടിന്റെ അവസാനത്തോടെ 80% പ്രാണികളുടെയും പുഴുക്കളുടെയും ജീവൻ ഇല്ലാതാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അവതരണത്തിൽ പറയുന്നു. പരിപാടിയിൽ വൈസ് പ്രിൻസിപ്പൽമാരും ജീവനക്കാരും വിദ്യാർത്ഥികളും പങ്കെടുത്തു.

സ്‌കൂൾ ചെയർമാൻ പ്രിൻസ് എസ് നടരാജൻ, സെക്രട്ടറി സജി ആന്റണി, എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ, പ്രിൻസിപ്പൽ വി ആർ പളനിസ്വാമി എന്നിവർ ദൗത്യത്തിൽ സ്‌കൂൾ പങ്കാളികളാകുമെന്നു പറഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!