ഹൃദയാഘാതം; തിരൂർ സ്വദേശി ബഹ്​റൈനിൽ നിര്യാതനായി

New Project - 2022-05-22T194844.192

മനാമ: മലപ്പുറം ജില്ലയിലെ തിരൂർ സ്വദേശി ഹൃദയാഘാതത്തെത്തുടർന്ന്​ ബഹ്​റൈനിൽ നിര്യാതനായി. തിരൂർ കുറുക്കോളി ചക്കുന്നത്തൊടി മൊയ്തുട്ടി (66) ആണ്​ മരിച്ചത്​. ബഹ്​റൈൻ ആഭ്യന്തര മന്ത്രാലയത്തിൽ ജോലി ചെയ്തു വരികയായിരുന്നു. ഞായറാഴ്ച ഉച്ചയോടെ മനാമയിലെ താമസ സ്ഥലത്ത്​ ഭക്ഷണം കഴിക്കുന്നതിനിടെ തളർച്ച അനുഭവപ്പെടുകയും തുടർന്ന്​ മരണം സംഭവിക്കുകയുമായിരുന്നു.

മൃതദേഹം സൽമാനിയ മെഡിക്കൽ കോംപ്ലക്സ്​ മോർച്ചറിയിലേക്ക്​ മാറ്റി. ഭാര്യ: സമീറ. മക്കൾ: നജ്​മുന്നീസ, നജ്​ല, നസീറ തസ്നി, മിഫന്ന മോൾ.

നടപടിക്രമങ്ങൾ തുടരുന്നതായി കെഎംഎംസിസി മയ്യിത്തു പരിപാലന കമ്മിറ്റി അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!