bahrainvartha-official-logo
Search
Close this search box.

10 സ്ക്രീ​നു​ക​ളി​ലായി 1100 സീ​റ്റുകൾ; ദാ​ന മാ​ളി​ലെ മ​ൾ​ട്ടി​പ്ല​ക്സ് ഉദ്‌ഘാടനത്തിനൊരുങ്ങുന്നു

Press Pic V2

മ​നാ​മ: 10 സ്ക്രീ​നു​ക​ളി​ലായി 1100 സീ​റ്റു​ക​ളുമായി ദാന മാളിൽ പുതിയ​ മ​ൾ​ട്ടി​പ്ല​ക്സ് തീയേറ്റർ ഒരുങ്ങുന്നു. മ​ൾ​ട്ടി​പ്ല​ക്സ്​ ഉ​ട​ൻ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ക്കു​മെ​ന്ന്​ ദാ​ദാ​ബാ​യ്​ ഹോ​ൾ​ഡി​ങ്​ മാ​നേ​ജി​ങ്​ ഡ​യ​റ​ക്ട​ർ ഹാ​തിം ദാ​ദാ​ബാ​യ്, ലു​ലു ഗ്രൂ​പ്​ ഇ​ന്‍റ​ർ​നാ​ഷ​ന​ൽ ഡ​യ​റ​ക്ട​ർ ജൂ​സെ​ർ രൂ​പ​വാ​ല എ​ന്നി​വ​ർ അ​റി​യി​ച്ചു. അ​ലി ഖ​ലീ​ഫ ജു​മ അ​ൽ നു​ഐ​മി ച​ട​ങ്ങി​ൽ സ​ന്നി​ഹി​ത​നാ​യി​രു​ന്നു.

മ​ൾ​ട്ടി​ലെ​വ​ൽ ബാ​ൽ​ക്ക​ണി സീ​റ്റി​ങ്ങു​ള്ള ഏ​റ്റ​വും വ​ലി​യ തി​യ​റ്റ​റി​ൽ 300 സീ​റ്റു​ക​ളു​ണ്ട്. വി.​ഐ.​പി തി​യ​റ്റ​റി​ൽ 50 പേ​ർ​ക്ക്​ സി​നി​മ കാ​ണാ​ൻ സാ​ധി​ക്കും. പ്ര​ത്യേ​ക ലോ​ഞ്ചും ഫു​ഡ്​ ആ​ൻ​ഡ്​ ബി​വ​റേ​ജ്​ സ​ർ​വി​സും ഇ​വി​ടെ​യു​ണ്ട്. കു​ട്ടി​ക​ളു​ടെ തി​യ​റ്റ​റി​ൽ ക​ളി​സ്ഥ​ല​വും ​സ്ലൈ​ഡു​ക​ളു​മു​ണ്ടാ​കും.

ഡോ​ൾ​ബി അ​റ്റ്മോ​സ്​ അ​ക്കൗ​സ്റ്റി​ക്​ സം​വി​ധാ​ന​ത്തി​ൽ ഏ​റ്റ​വും മി​ക​ച്ച സാ​​ങ്കേ​തി​കാ​നു​ഭ​വ​മാ​ണ്​ ദാ​നാ മാ​ൾ മ​ൾ​ട്ടി​പ്ല​ക്സ്​ സ​മ്മാ​നി​ക്കു​ക.ഈ ​വ​ർ​ഷം അ​വ​സാ​നം മ​ൾ​ട്ടി​പ്ല​ക്സ്​ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ക്കാ​നാ​ണ്​ ല​ക്ഷ്യ​മി​ടു​ന്ന​ത്.നൂ​ത​ന സ​വി​ശേ​ഷ​ത​ക​ളോ​ടു​കൂ​ടി​യ ഇ-​സ്​​പോ​ർ​ട്​​സ്​ ഗെ​യ്മി​ങ്​ ഹ​ബ്ബും ഇ​തോ​ട​നു​ബ​ന്ധി​ച്ചു​ണ്ടാ​കും. ജി.​സി.​സി​യി​ൽ​ത​ന്നെ ഏ​റ്റ​വും മി​ക​ച്ച സി​നി​മാ​റ്റി​ക്​ അ​നു​ഭ​വം ന​ൽ​കു​ന്ന​താ​ണ്​ മ​ൾ​ട്ടി​പ്ല​ക്സ്​ എ​ന്ന്​ ഹാ​തിം ദാ​ദാ​ബാ​യ്​ പ​റ​ഞ്ഞു.

ന​ഗ​ര​ത്തി​​ന്റെ ഹൃ​ദ​യ​ഭാ​ഗ​ത്ത്​ സ്ഥി​തി​ചെ​യ്യു​ന്ന​തി​നാ​ൽ സി​നി​മാ​പ്രേ​മി​ക​ൾ​ക്ക്​ എ​ളു​പ്പ​ത്തി​ൽ എ​ത്തി​ച്ചേ​രാ​നും ക​ഴി​യു​മെ​ന്ന്​ അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. ഏ​റ്റ​വും മി​ക​ച്ച വി​നോ​ദ​കേ​ന്ദ്ര​മാ​യി ദാ​നാ​മാ​ൾ മ​ൾ​ട്ടി​പ്ല​ക്സ്​ മാ​റു​മെ​ന്ന്​ ജു​സെ​ർ രൂ​പ​വാ​ല പ​റ​ഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!