മനാമ: ഭക്ഷ്യസുരക്ഷക്കുള്ള ഐ.എസ്.ഒ 22000: 2018 സർട്ടിഫിക്കേഷൻ കരസ്ഥമാക്കി ബഹ്റൈനിലെ ലുലു ഹൈപ്പർമാർക്കറ്റുകൾ. ഈ നേട്ടം സ്വന്തമാക്കുന്ന ബഹ്റൈനിലെ ആദ്യ ഹൈപ്പർമാർക്കറ്റ് ഗ്രൂപ്പായി ലുലുവിന് മാറാൻ കഴിഞ്ഞതിൽ അഭിമാനമുണ്ടെന്ന് മാനേജിങ് ഡയറക്ടർ ജുസെർ രൂപവാല പറഞ്ഞു. 9 ഔട്ലെറ്റുകളിലെയും ഭക്ഷ്യവസ്തുക്കൾ കൈകാര്യം ചെയ്യുന്നതിലെ കാര്യക്ഷമത വിലയിരുത്തിയാണ് ഐ.എസ്.ഒ അംഗീകാരം നൽകിയത്. ഉപഭോക്താക്കൾക്ക് രുചികരവും ശുചിത്വമുള്ളതുമായ ഭക്ഷണ സാധനങ്ങൾ വിശ്വസിച്ച് വാങ്ങാൻ കഴിയുമെന്ന് ഉറപ്പുനൽകുന്നതാണ് ഈ അംഗീകാരമെന്ന് ജുസെർ രൂപവാല പറഞ്ഞു.